വിശാഖപട്ടണം: ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ശേഷം വിവാഹ മോചനം നേടി സൈക്കോ കില്ലറായ ആൾ പൊലീസ് പിടിയില്‍. വിശാഖപട്ടണത്തിന് സമീപം അനകപ്പള്ളി ജില്ലയിലെ നരസിപട്ടണത്തിലെ ചന്ദക രാംബാബുവാണ് (49) പിടിയിലായത്. അപ്പാർട്ട്‌മെന്റുകളുടെ നിർമ്മാണ വേളയിൽ കാവൽ നിൽക്കുന്ന സ്‌ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
കൊലപാതകങ്ങള്‍ നടത്താന്‍ കാരണം ഭാര്യയുടെ അവിഹിത ബന്ധം; സൈക്കോ കില്ലര്‍ പിടിയില്‍ കില്ലറുടെ ആക്രമണ പരമ്പര: 10 ദിവസത്തിൽ നാല് പേരെയാണ് ചന്ദക രാംബാബു ആക്രമിച്ചത്. അതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. പെണ്ടുരുത്തി ബൃന്ദാവൻ ഗാർഡൻസിലെ അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരി ടി. നല്ലമ്മയെ ജൂലൈ ഒമ്പതിന് രാത്രിയാണ് ഇയാൾ ആക്രമിച്ചത്. ആക്രമണത്തില്‍ നല്ലമ്മയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഓഗസ്റ്റ് എട്ടിനാണ് ചൈനാമുഷിഡിവാഡയിലെ അപ്പാർട്ട്‌മെന്റിലെ ജീവനക്കാരായ എസ്.അപ്പറാവു (72), ലക്ഷ്‌മി (62) എന്നിവരെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 14ന് സുജാതനഗർ നാഗമല്ലി ലേഔട്ടിലെ ജീവനക്കാരിയായ എ.ലക്ഷ്‌മിയെയും ഇയാൾ കൊലപ്പെടുത്തി.
സൈക്കോ കില്ലറുടെ കഥ ഇങ്ങനെ: കുടുംബത്തോടൊപ്പം ഹൈദരാബാദിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്‌തിരുന്ന ചന്ദക രാംബാബു 2006ല്‍ ബിസിനസില്‍ തകര്‍ച്ച് നേരിട്ടതിനെ തുടര്‍ന്ന് കുടുംബത്തെ ഹൈദരാബാദിൽ പാർപ്പിച്ച് വർഷങ്ങളോളം വിശാഖപട്ടണത്തേക്ക് ബിസിനസ് മാറ്റിയിരുന്നു. 2016ൽ ഹൈദരാബാദിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിച്ചത്. തുടര്‍ന്ന് ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.