കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ പ്രശ്‌നമുണ്ടാക്കാൻ പാക് വിഘടനവാദികൾ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

മിർ‌വയ്‌സ് ഫാറൂഖ്, അബ്ദുൽ ഗാനി ലോൺ എന്നി നേതാക്കളുടെ ചരമ വാർഷികം വെള്ളിയാഴ്ചയാണ്.

Separatists in PoK making attempts to foment trouble in Kashmir:Officials Separatists Kashmir കശ്മീരില്‍ പ്രശ്‌നമുണ്ടാക്കാൻ പാക് വിഘടനവാദികൾ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് കശ്മീര്‍ പാക് വിഘടനവാദികൾ
കശ്മീരില്‍ പ്രശ്‌നമുണ്ടാക്കാൻ പാക് വിഘടനവാദികൾ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

By

Published : May 20, 2021, 9:21 PM IST

ശ്രീനഗർ: പാകിസ്ഥാനിലെയും അധിനിവേശ കശ്മീരിലെയും വിഘടനവാദ ഗ്രൂപ്പുകളുടെ നേതാക്കളും അവരുടെ വിഭാഗങ്ങളും ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങൾ വളർത്താൻ തീവ്രശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്. മിർ‌വയ്‌സ് ഫാറൂഖ്, അബ്ദുൽ ഗാനി ലോൺ എന്നി നേതാക്കളുടെ ചരമ വാർഷികം വെള്ളിയാഴ്ചയാണ്. കശ്മീർ താഴ്‌വരയിൽ വളരുന്ന തീവ്രവാദ പ്രവര്‍ത്തനത്തെ എതിർത്തതിന് 1990ലും 2002ലുമായാണ് നിരോധിക്കപ്പെട്ട ഹിസ്ബുൾ മുജാഹിദ് തീവ്രവാദികള്‍ ഫാറൂഖിനെയും ലോണിനെയും കൊലപ്പെടുത്തിയത്. സമാധാനപരമായ മാർഗങ്ങളിലൂടെ ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള വക്താക്കളായിരുന്നു ഇരുവരും.

Also Read…………….കശ്മീര്‍ താഴ്‌വരയിലെ ഹിന്ദു മുസ്ലീം ഐക്യം

കേന്ദ്രഭരണ പ്രദേശത്തെ സംഭവവികാസങ്ങളും അതിർത്തിക്കപ്പുറത്തുള്ള വിഘടനവാദികളുടെയും ഭീകരപ്രവർത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ. ഈ ആഴ്ച ആദ്യം അവാമി ആക്ഷൻ കമ്മിറ്റി (എഎസി) പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ മിർ‌വയ്സ് ഫാറൂഖിന് വേണ്ടി പ്രാർത്ഥിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ആയതിനാല്‍ വീടുകളില്‍ ഇരുന്ന് പ്രാര്‍ഥിക്കാനായിരുന്നു ആഹ്വാനം. കൊല ചെയ്യപ്പെട്ട മതനേതാവിന്‍റെ മകനായ ഉമർ ഫാറൂഖാണ് എ‌എസിക്ക് നേതൃത്വം നൽകുന്നത്. പ്രതിഷേധങ്ങളും ഹർത്താലും നടത്താതിരിക്കാന്‍ പാകിസ്ഥാൻ അധിനിവേശ-കശ്മീരിൽ നടന്ന മിതമായ ഹുറിയത്ത് കോൺഫറൻസിന്‍റെ വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്.

ആദായനികുതി വകുപ്പ്, ദേശീയ അന്വേഷണ ഏജൻസി, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് എന്നിവയുടെ തുടർച്ചയായ റെയ്ഡുകൾക്ക് ശേഷം ജമ്മു കശ്മീരിലെ വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ട്. ഏജൻസികൾ അവരുടെ ഫണ്ടിങ് രീതിയെ ചോദ്യം ചെയ്യുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് നിരവധി നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 1990 മെയ് 21 നാണ് മിർ‌വയ്സ് ഫാറൂഖിനെ മൂന്ന് തീവ്രവാദികൾ വെടിവച്ചു കൊന്നത്. ഫാറൂഖ് മിർവയ്‌സിന് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നതിനിടെ 2002ൽ ഈദ്ഗയിൽ വെച്ച് അബ്ദുൽ ഗാനി ലോണും വെടിയേറ്റ് മരിക്കുകയായിരുന്നു. ഈ രണ്ട് കൊലപാതകങ്ങൾക്കും കാരണം അവര്‍ പാകിസ്ഥാൻ താഴ്വരയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരായി പ്രവര്‍ത്തിച്ചു എന്നതാണ്.

ABOUT THE AUTHOR

...view details