മുംബൈ: ഓഹരി വിപണികളിൽ ഉണർവുമായി സെൻസെക്‌സ് 200 പോയിന്‍റുമായി വ്യാപാരം ആരംഭിച്ചു. ഏഷ്യൻ പെയിന്‍റ്‌സാണ് സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
ഓഹരി വിപണികളിൽ ഉണർവ്; സെൻസെക്‌സ് 200 പോയിന്‍റ് ഉയർന്നു - നിഫ്‌റ്റി
ഏഷ്യൻ പെയിന്‍റ്‌സ്, ടൈറ്റൻ, അൾട്രാടെക് സിമന്‍റ്, ഭാരതി എയർടെൽ, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, എം ആൻഡ് എം തുടങ്ങിയവയാണ് നേട്ടത്തിൽ പോകുന്ന ഓഹരികൾ.
![ഓഹരി വിപണികളിൽ ഉണർവ്; സെൻസെക്‌സ് 200 പോയിന്‍റ് ഉയർന്നു Sensex today market today nifty today opening session ഓഹരി വിപണി സെൻസെക്‌സ് സെൻസെക്‌സ് പോയിന്‍റ് ഏഷ്യൻ പെയിന്‍റ്‌സ് ബിഎസ്‌ഇ നിഫ്‌റ്റി ഓഹരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11027212-thumbnail-3x2-sensex.jpg)
30 ഓഹരികളുള്ള ബിഎസ്‌ഇ (ഇക്വിറ്റി ബഞ്ച്മാർക്ക് സെൻസെക്‌സ്) 274.03 പോയിന്‍റ് അഥവാ 0.54 ശതമാനം ഉയർന്ന് 50,669 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. അതേ സമയം നിഫ്‌റ്റി 75.10 പോയിന്‍റ് അഥവാ0.50 ശതമാനം ഉയർന്ന് 15,004.60 ലെത്തി. ടൈറ്റൻ, അൾട്രാടെക് സിമന്‍റ്, ഭാരതി എയർടെൽ, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, എം ആൻഡ് എം തുടങ്ങിയവയാണ് നേട്ടത്തിലുള്ള മറ്റ് ഓഹരികൾ. എന്നാൽ ബജാജ് ഓട്ടോ, എൻടിപിസി, എസ്‌ബിഐ തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലാണ്. കഴിഞ്ഞ പ്രാവശ്യം സെൻസെക്‌സ് 397 പോയിന്‍റ് കുറഞ്ഞ് 50,395.08ൽ എത്തിയിരുന്നു.
അതേ സമയം അസ്ഥിരമായ അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നു പോകുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്‌റ്റ്‌മെന്‍റ് സ്‌ട്രാറ്റജിസ്‌റ്റ് വി കെ വിജയകുമാർ പറഞ്ഞു. ഷാങ്‌ഹായ്, ഹോങ്കോംഗ്, ടോക്കിയോ, സിയോൾ തുടങ്ങിയവയും നേട്ടത്തിലാണ് .