മുംബൈ: മൂന്ന് ദിവസത്തിന് ശേഷം ഓഹരിവിപണയിൽ നേട്ടം. സെൻസെക്‌സ് 500 പൊയിന്‍റ് ഉയർന്ന് 49,407ലും നിഫ്റ്റി 143 പൊയിന്‍റ് നേട്ടത്തിൽ 14,650ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1042 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 261 ഓഹരികൾ നഷ്ടത്തിലുമാണ്. ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, എൻടിപിസി, എച്ച്‌സിഎൽ ടെക്, ഏഷ്യൻ പൊയിന്‍റ്സ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിൻസർവ്, സൺ ഫാർമ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
ഓഹരി വിപണിയിൽ നേട്ടം; സെൻസെക്‌സ് 500 പൊയിന്‍റ് ഉയർന്നു, നിഫ്റ്റി 14,650ൽ - നിഫ്റ്റി 14,650ൽ
ബിഎസ്ഇയിലെ 1042 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 261 ഓഹരികൾ നഷ്ടത്തിലുമാണ്.
![ഓഹരി വിപണിയിൽ നേട്ടം; സെൻസെക്‌സ് 500 പൊയിന്‍റ് ഉയർന്നു, നിഫ്റ്റി 14,650ൽ sensex today market today nifty today opening session ഓഹരി വിപണിയിൽ നേട്ടം സെൻസെക്‌സ് 500 പോയന്‍റ് ഉയർന്നു സെൻസെക്‌സ് നിഫ്റ്റി 14,650ൽ നിഫ്റ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11208994-thumbnail-3x2-aaaaa.jpg)
ഓഹരി
ഐടിസി, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി മെറ്റൽ സൂചിക(2.8ശതമാനം)ഉൾപ്പടെ എല്ലാസൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്.