ശ്രീനഗർ: കാശ്മീരിലെ പുൽവാമയില്‍ ബി.ജെ.പി നേതാവിനെ ഭീകരർ വധിച്ച സംഭവത്തില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി( പി.ഡി.പി) പ്രസിഡന്‍റുമായ മെഹബൂബ മുഫ്‌തി. രാകേഷ് പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തിയെന്ന് കേട്ടപ്പോൾ ഞെട്ടലുണ്ടായി. വിവേകശൂന്യമായ ഇത്തരം അക്രമപ്രവർത്തനങ്ങൾ ജമ്മു കശ്മീരിന് ദുരിതം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു. അദ്ദേഹത്തന്‍റെ കുടുംബത്തിന് എന്‍റെ അനുശോചനം അറിയിക്കുന്നതോടൊപ്പം ആത്മാവിന് നിത്യശാന്തി നേരുന്നു. മെഹബൂബ ട്വീറ്റ് ചെയ്തു.
'രാകേഷ് പണ്ഡിറ്റിന്‍റെ വധം ഞെട്ടലുണ്ടാക്കി'; അനുശോചിച്ച് മെഹബൂബ മുഫ്‌തി - 'Senseless acts of violence brought only misery to J-K
വിവേകശൂന്യമായ ഇത്തരം അക്രമപ്രവർത്തനങ്ങൾ ജമ്മു കശ്മീരിന് ദുരിതം മാത്രമേ ഉണ്ടാക്കിയിട്ടുള്ളുവെന്നും അവര്‍ അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.
MORE READ:പുൽവാമയിൽ ബി.ജെ.പി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു
കശ്‌മീര്‍ പുൽവാമ ജില്ലയിലെ ട്രാൽ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയുണ്ടായ വെടിവെയ്പ്പിൽ ബി.ജെ.പി നേതാവിനെ ഭീകരർ വധിച്ചു. ട്രാലിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ രാകേഷ് പണ്ഡിറ്റിനെയാണ് തീവ്രവാദികൾ വെടിവെച്ചുകൊന്നത്. വെടിവെയ്പ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. "ഇന്ന് (ബുധനാഴ്ച) വൈകീട്ട് മൂന്ന് അജ്ഞാതരായ തീവ്രവാദികൾ ട്രാല്‍ മുനിസിപ്പൽ കൗൺസിലർ രാകേഷ് പണ്ഡിറ്റിന് വെടിവെച്ചു കൊലപ്പെടുത്തി. ട്രാൽ ബാലയിലെ താമസക്കാരനായിരുന്നു അദ്ദേഹം. ട്രാൽ പയീനിലെ തന്‍റെ സുഹൃത്തിനെ സന്ദർശിക്കുന്നതിനിടെയിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സോമനാഥ് പണ്ഡിറ്റിന് പരിക്കേറ്റു. സുഹൃത്തിന്‍റെ മകൾ ഗുരുതരാവസ്ഥയിലാണ്." കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
TAGGED:
അനുശോചിച്ച് മെഹബൂബ മുഫ്‌തി