കേരളം

kerala

ETV Bharat / bharat

മാധ്യമ പ്രവർത്തകൻ സുനിൽ ജെയ്‌ൻ കൊവിഡ് ബാധിച്ച് മരിച്ചു

ഫിനാൻഷ്യൽ എക്‌സ്‌പ്രസ് മാനേജിങ് എഡിറ്റർ ആയിരുന്നു സുനിൽ ജെയ്‌ൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും അനുശോചിച്ചു.

By

Published : May 16, 2021, 8:01 AM IST

Sunil Jain passes away  Senior journalist Sunil Jain  Financial Express'  Financial Express' Managing Editor died  Modi pour condolence for Sunil Jain  ഫിനാൻഷ്യൽ എക്‌സ്‌പ്രസ് മാനേജിങ് എഡിറ്റർ സുനിൽ ജെയ്‌ൻ മരിച്ചു  മാധ്യമ പ്രവർത്തകൻ സുനിൽ ജെയ്‌ൻ മരിച്ചു വാർത്ത  കൊവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു  ഫിനാൻഷ്യൽ എക്‌സ്‌പ്രസ് മാനേജിങ് എഡിറ്റർ മരിച്ചു  സുനിൽ ജെയ്‌ൻ കൊവിഡ് ബാധിച്ച് മരിച്ചു വാർത്ത  ഫിനാൻഷ്യൽ എക്‌സ്‌പ്രസ് മാധ്യമ പ്രവർത്തകൻ മരിച്ചു വാർത്ത  മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു  മരണത്തിൽ ധനകാര്യമന്ത്രി അനുശോചിച്ചു  sunil jain passed away news  business newspaper Financial Express journalist passed away  journalist passed away due to covid complications news  Financial Express' Managing Editor Sunil Jain passed away  Financial Express' journalist sunil jain passed away  Financial Express journalist sunil jain news
കൊവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ സുനിൽ ജെയ്‌ൻ മരിച്ചു

ന്യൂഡൽഹി :ഫിനാൻഷ്യൽ എക്‌സ്‌പ്രസ് മാനേജിങ് എഡിറ്റർ സുനിൽ ജെയ്‌ൻ കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധയെ തുടർന്നുണ്ടായ സങ്കീർണതകളാലാണ് മരണം സംഭവിച്ചതെന്ന് സഹോദരി സന്ധ്യ ജെയ്‌ൻ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുനിലിനെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിഷമസന്ധിയില്‍ ഒപ്പം നിന്നവരോട് നന്ദി അറിയിക്കുന്നുവെന്നും സഹോദരി സന്ധ്യ ജെയ്‌ൻ ട്വിറ്ററിൽ കുറിച്ചു.

ALSO READ: കൊവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവർത്തകരുടെ പ്രശ്‌നം ഉയർത്തി രാഹുൽ ഗാന്ധി

'നിങ്ങൾ വളരെ വേഗം ഞങ്ങളെ വിട്ടുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന ട്വീറ്റില്‍ കുറിച്ചു. നിങ്ങളുടെ കോളങ്ങൾ ഞാൻ വായിക്കാറുണ്ടായിരുന്നു. വിവിധ വിഷയങ്ങളിലെ നിങ്ങളുടെ അറിവ് ഉൾക്കാഴ്ചയുള്ളതായിരുന്നു. മരണം മാധ്യമരംഗത്തിന് വലിയ നഷ്‌ടമാണെന്നും കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യപ്പെടാത്ത പ്രൊഫഷണൽ പ്രതിബദ്ധതയും ആത്മാർഥതയും നിറഞ്ഞ വ്യക്തിത്വമായിരുന്നു സുനിൽ ജെയ്‌ൻ എന്ന് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക അനുശോചിച്ചു. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സുനിൽ ജെയ്‌നിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചു.

ABOUT THE AUTHOR

...view details