ദിസ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ ഡയറക്ടർ ജനറൽ ധർമേന്ദ്ര ശർമ ജനുവരി 11, 12 തീയതികളിൽ അസം സന്ദർശിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്.
ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ ഡയറക്ടർ ജനറൽ അസം സന്ദർശിക്കും - ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ ഡയറക്ടർ ജനറൽ ധർമേന്ദ്ര ശർമ
126 അംഗ അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കും.
നിയമസഭ തെരഞ്ഞെടുപ്പ്
ജനുവരി 11ന് ദിബ്രുഗഡിൽ 20 ജില്ലകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പൊലീസ് സൂപ്രണ്ടുമാരുമായും ശർമ്മ കൂടിക്കാഴ്ച നടത്തും. ജനുവരി 12 ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ നിതിൻ ഖാദെയെയും ചീഫ് സെക്രട്ടറിയെയും ശർമ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. 126 അംഗ അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കും.