ഷിംല: മുതിര്‍ന്ന ബിജെപി നേതാവും ഹിമാചല്‍ പ്രദേശ് മന്ത്രിയുമായിരുന്ന നരീന്തര്‍ ബ്രഗത കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് രണ്ടാഴ്‌ചയായി ചണ്ഡീഗഡിലെ പിജിഐ ആശുപത്രിയില്‍ കഴിയുകയായിരുന്നു. മൂന്ന് വട്ടം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ബ്രാഗത നിലവില്‍ ചീഫ് വിപ്പാണ്. ഏപ്രില്‍ 13 നാണ് ബ്രാഗതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഹിമാചല്‍ പ്രദേശ് മുന്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു - ബിജെപി നേതാവ് നരീന്തര്‍ ബ്രഗത വാര്‍ത്ത
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ പിജിഐ ആശുപത്രിയില്‍ കഴിയുകയായിരുന്നു.
Also read: കൊവിഡ് ലോക്ക്ഡൗണ്‍; മഹാരാഷ്ട്രയുടെ 'അണ്‍ലോക്ക്' തിങ്കളാഴ്‌ച മുതൽ
1998-2002 കാലയളവില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് മന്ത്രിയായിരുന്നു. 2007-2012 മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്നി വകുപ്പുകള്‍ കൈകാര്യം ചെയ്‌തിരുന്നു. ഷിംല ജില്ലയിലെ ജുബ്ബല്‍-കൊട്ട്ക്കായില്‍ നിന്ന് 2017 ഡിസംബറില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആപ്പിള്‍ കര്‍ഷകനായ ബ്രാഗത 2010 ല്‍ ഷിംല ജില്ലയില്‍ ആന്‍റി-ഹെയില്‍ ഗണ്‍ സ്ഥാപിയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ ബ്രഗതയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.