ഓംഗോൾ:ആന്ധ്രാപ്രദേശിലെ ഓംഗോളിൽ പിടിച്ചെടുത്ത മദ്യം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് ബ്യൂറോ ഉദ്യോഗസ്ഥർ നശിപ്പിച്ചു. 2019 മുതൽ ജില്ലയിൽ വിവിധ കള്ളക്കടത്ത് കേസുകളിലായി പിടിച്ചെടുത്ത മദ്യക്കുപ്പികളാണ് റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചത്. ഗോവ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് കടത്തിയ 2 കോടി രൂപയുടെ മദ്യമാണ് നശിപ്പിച്ചത്.
മദ്യപൻമാർ കാണരുത് ഈ കാഴ്‌ച, രണ്ട് കോടിയുടെ മദ്യം റോഡ് റോളർ കയറ്റി നശിപ്പിക്കുകയാണ്...
2019 മുതൽ ആന്ധ്രാപ്രദേശിലെ ഓംഗോളിൽ മദ്യക്കടത്ത് കേസുകളിൽ പിടിച്ചെടുത്ത മദ്യമാണ് ഉദ്യോഗസ്ഥർ റോഡ് റോളർ കയറ്റി നശിപ്പിച്ചത്.
കോടികളുടെ മദ്യം റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ച് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് ബ്യൂറോ
അനധികൃത മദ്യക്കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രകാശം ജില്ല എസ്‌പി മാലിക ഗാർഗ് പറഞ്ഞു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ കുറ്റക്കാരണെന്ന് കണ്ടെത്തുന്നവരെ കർശനമായി ശിക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.