ലഖ്‌നൗ: പബ്‌ജി (PUBG) ഗെയിമിനിടെ ഇന്ത്യന്‍ പൗരനുമായി പ്രണയത്തിലായി ഇന്ത്യയിലെത്തിയ സീമ ഹൈദര്‍ (Seema Haider) വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. രക്ഷാബന്ധന്‍ (Raksha Bandhan) ദിനാചരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് സീമ ഹൈദര്‍ (Seema Haider) രാഖി (rakhi) അയച്ചു. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Home Minister Amit Shah), പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് (Defence Minister Rajnath Singh), ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭഗവത് (RSS chief Mohan Bhagwat), ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Uttar Pradesh Chief Minister Yogi Adityanath) എന്നിവര്‍ക്കാണ് സീമ ഹൈദര്‍ (Seema Haider) രാഖി അയച്ചത്. ഇക്കാര്യം സീമ ഹൈദര്‍ (Seema Haider) തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ (Social Media) പങ്കുവച്ചത്
രക്ഷാബന്ധന്‍ (Raksha Bandhan):ഓഗസ്റ്റ് 30നാണ് ഇന്ത്യയില്‍ രക്ഷാബന്ധന്‍ നടക്കുക. ഇന്ത്യയിലൊട്ടാകെ കൊണ്ടാടുന്ന ആഘോഷമാണ് രക്ഷാബന്ധന്‍ (Raksha Bandhan). സ്‌ത്രീകള്‍ തങ്ങളുടെ സഹോദരന്മാരുടെ കൈയില്‍ 'രാഖി' കെട്ടി കൊടുക്കും. സഹോദരന്മാരുമായുള്ള ബന്ധത്തിന്‍റെയും അവരില്‍ നിന്നും ലഭിക്കുന്ന സംരക്ഷണത്തിന്‍റെയും പ്രതീകമായാണ് സഹോദരിമാര്‍ സഹോദരന്മാര്‍ക്ക് രാഖി (Rakhi) കെട്ടുന്നത്.
സീമ ഹൈദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോ (Seema Haider's video on Social media):രക്ഷാബന്ധന്‍ (Raksha Bandhan) അയച്ചതിന് പിന്നാലെ സീമ ഹൈദര്‍ (Seema Haider) അതിനെ കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ''ഞാന്‍ ഈ രാഖികള്‍ നേരത്തെ തന്നെ എന്‍റെ പ്രിയപ്പെട്ട സഹോദരന്മാര്‍ക്ക് അയച്ചു. അവരുടെ ചുമലിലാണ് രാജ്യത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും. ഞാന്‍ വളരെയധികം സന്തോഷവതിയാണ്. ജയ് ശ്രീറാം..ജയ് ഹിന്ദ്...ഹിന്ദുസ്ഥാന്‍ സിന്ദാബാദ്'' എന്നിങ്ങനെ പറയുന്ന സീമ ഹൈദറിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച മറ്റൊരു വീഡിയോയില്‍ തന്‍റെ മക്കള്‍ക്കൊപ്പം രാഖി പൊതിയുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. ദൃശ്യങ്ങള്‍ക്കൊപ്പം 'ഭയ്യാ മേരെ രാഖി കെ ബന്ധന്‍ കോ' തുടങ്ങിയ ഗാനവും കേള്‍ക്കാം.
സീമയുടെ പ്രണയവും കേസും (Seema's love and Cases):ഇക്കഴിഞ്ഞ മേയിലാണ് ഏഴ് വയസിന് താഴെയുള്ള തന്‍റെ നാല് മക്കളെയും കൊണ്ട് സീമ ഹൈദര്‍ (Seema Haider) നേപ്പാള്‍ (Nepal) വഴി ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡയിലെ തന്‍റെ ഭര്‍ത്താവ് സച്ചിന്‍ മീണക്കൊപ്പം (Sachin Meena) ജീവിക്കാനായാണ് പാക് യുവതിയായ സീമ ഹൈദര്‍ (Seema Haider) ഇന്ത്യയിലെത്തിയത്. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന യുവതിയും മക്കളും റബുപുര മേഖലയില്‍ രഹസ്യമായി താമസിച്ച് വരികയായിരുന്നു.