കേരളം

kerala

ETV Bharat / bharat

Gautam Gambhir | ​ഗൗതം ​ഗംഭീറിന് വധഭീഷണി ; സുരക്ഷ വര്‍ധിപ്പിച്ചു - ഐഎസ്‌ഐഎസ്‌ കശ്‌മിര്‍

ഔദ്യോഗിക ഇമെയിൽ ഐഡിയിലാണ് ഐഎസ്‌ഐഎസ്‌ കശ്‌മിരില്‍ (ISIS Kashmir) നിന്നും വധഭീഷണി സന്ദേശം ലഭിച്ചതെന്ന് ഗംഭീര്‍ (Gautam Gambhir) പരാതിയിൽ

Gautam Gambhir  ISIS Kashmir  Security threat to Gautam Gambhir  ഗൗതം ​ഗംഭീറിന് വധഭീഷണി  ​ഗൗതം ​ഗംഭീര്‍  ഐഎസ്‌ഐഎസ്‌ കശ്‌മിര്‍
Gautam Gambhir | ​ഗൗതം ​ഗംഭീറിന് വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

By

Published : Nov 24, 2021, 4:22 PM IST

ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും (Former Indian Cricketer) ബിജെപി എംപിയുമായ (BJP MP ) ​ഗൗതം ​ഗംഭീറിന് (Gautam Gambhir) വധഭീഷണി. ഭീകര സംഘടനയായ ഐഎസ്‌ഐഎസ്‌ കശ്‌മിരില്‍ (ISIS Kashmir) നിന്നാണ് ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്.

'നിന്നെയും കുടുബത്തേയും ഞങ്ങള്‍ കൊല്ലും' എന്നാണ് ഭീഷണി സന്ദേശം. ചൊവ്വാഴ്ച രാത്രി 9.32 ന് ഔദ്യോഗിക ഇമെയിൽ ഐഡിയിലാണ് വധഭീഷണി സന്ദേശം ലഭിച്ചതെന്ന് ഗംഭീര്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് (സെൻട്രൽ) നൽകിയ പരാതിയിൽ പറയുന്നു.

also read: UEFA Champions League | യുണൈറ്റഡും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ; ബാഴ്‌സ പുറത്തേക്ക് ?

പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നതായും സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗംഭീറിന്‍റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details