കേരളം

kerala

By

Published : May 14, 2021, 3:52 PM IST

ETV Bharat / bharat

അതിർത്തിയിൽ ഈദ് ആശംസകൾ കൈമാറി ഇന്തോ-ബംഗ്ലാദേശ് സൈനികര്‍

ഇരു സൈന്യങ്ങളും ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ മധുരപലഹാരങ്ങൾ കൈമാറി

ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ഈദ് ആശംസകൾ കൈമാറി സുരക്ഷാ സേന Security personnel of Indo-Bangladesh border exchanged Eid greetings Eid greetings at indo bangladesh border Indo-Bangladesh border news border security guards exchange eid greetings border security guards exchange sweets Indo- Bangladesh guards ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ഈദ് ആശംസകൾ കൈമാറി സുരക്ഷാ സേന ഈദ്
ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ഈദ് ആശംസകൾ കൈമാറി സുരക്ഷാ സേന

ന്യൂഡല്‍ഹി:ഈദ് ഉൽ ഫിത്തറിന്‍റെ ശുഭ അവസരത്തിൽ ആശംസകള്‍ കൈമാറി ഇന്തോ-ബംഗ്ലാദേശ് സൈനികര്‍. ബോർഡർ ഗാർഡിംഗ് ഫോഴ്‌സ് (ബിഎസ്എഫ്) 51 ബറ്റാലിയൻ, 18 ബോർഡർ ഗാർഡ് ബംഗ്ലാദേശുമായി (ബിജിബി) ഫുൾബാരി ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ മധുരപലഹാരങ്ങൾ കൈമാറി. പരിപാടിയിൽ ബിഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്‍റ് (ഡിസി) എസ്എസ് മീന 51 ബറ്റാലിയൻ പങ്കെടുത്തു. നേരത്തെ, ഇന്ത്യൻ സൈന്യവും പാകിസ്ഥാൻ സൈന്യവും പൂഞ്ച്-റാവലാക്കോട്ട് ക്രോസിംഗ് പോയിന്‍റിലും ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മെൻഡാർ-ഹോട്‌സ്പ്രിംഗ് ക്രോസിംഗ് പോയിന്‍റിലും നിയന്ത്രണ രേഖയിൽ ഈദ് ഉൽ ഫിത്തർ ആഘോഷിച്ചിരുന്നു.

Read More:ഈദ് ഉൽ ഫിത്തർ ഒരുമിച്ചാഘോഷിച്ച് ഇന്ത്യ-പാക്ക് പട്ടാളക്കാര്‍

ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ അംഗീകരിച്ച വെടിനിർത്തല്‍ കരാറിന്‍റെ പശ്ചാത്തലത്തിൽ ചടങ്ങ് ആത്മവിശ്വാസം വളർത്തുന്ന നടപടിയായാണ് കാണുന്നതെന്ന് ഇന്ത്യൻ ആർമി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇത് നല്ലൊരു തുടക്കമാണെന്നും ഭാവിയിലും ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്നും സേന അറിയിച്ചു. ഉപവാസം, പ്രാർത്ഥന, മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതൊക്കെയാണ് വിശുദ്ധ റംസാൻ മാസത്തിൽ നടക്കുന്നത്.

ABOUT THE AUTHOR

...view details