ആക്സിസ് ബാങ്കിൽ നിന്ന് 4.04 കോടി രൂപ കൊള്ളയടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ - ബാങ്ക് കൊള്ളയടിച്ചു
ചണ്ഡിഗഡിലെ സെക്ടർ മുപ്പത്തിനാലിലെ ബാങ്കിൽ നിന്നാണ് മോഷണം നടത്തിയത്.
ആക്സിസ് ബാങ്കിൽ നിന്ന് 4.04 രൂപ കൊള്ളയടിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ
ചണ്ഡിഗഡ്:പഞ്ചാബിലെ മൊഹാലിയിൽ ആക്സിസ് ബാങ്ക് കൊള്ളയടിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. 4.04 കോടി രൂപയാണ് ബാങ്കിൽ നിന്ന് നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തൽ. ചണ്ഡിഗഡിലെ സെക്ടർ മുപ്പത്തിനാലിൽ ഇന്നലെയാണ് മോഷണം നടത്തിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. സംഭവത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Last Updated : Apr 12, 2021, 10:13 AM IST