ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഒഴുക്കില്‍പെട്ട രണ്ട്പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. അതേസമയം അവരുടെ വാഹനം ഒഴുകിപ്പോയി. അനന്ത്നാഗ് നിവാസിയായ ഡ്രൈവർ സാജിദ് അഹ്മദ് മിർ, രാംബാൻ നിവാസിയായ മുഷ്താഖ് അഹ്മദ് എന്നിവർ നവപച്ചിയിലെ മരിയ നദിക്കരയിൽവെച്ച് ജെസിബി വാഹനത്തിലാണ് ഒഴുക്കില്‍പെട്ടത്. തുടർന്ന് വാഹനം പെട്ടെന്ന് വെള്ളത്തിൽ മുങ്ങിയതായി പ്രതിരോധ വക്താവ് പറഞ്ഞു.
ജമ്മുകശ്മീരില്‍ ഒഴുക്കില്‍പ്പെട്ട രണ്ട്പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി - ജമ്മുകശ്മീര്‍
കരസേനയുടെയും ജമ്മു കശ്മീർ പൊലീസിന്‍റെയും പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തന ശ്രമങ്ങളെ നാട്ടുകാർ അഭിനന്ദിച്ചു.
ജമ്മുകശ്മീരില്‍ ഒഴുക്കില്‍പ്പെട്ട രണ്ട്പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി
Read Also…………ജമ്മുകശ്മീരില്‍ സ്ഫോടക വസ്തുക്കളുമായി തീവ്രവാദി പിടിയില്‍
സംഭവത്തെക്കുറിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് നവപച്ചി പോസ്റ്റിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഉടൻ തന്നെ അപകട സ്ഥലത്തേക്ക് എത്തുകയായിരുന്നു. കയറുകള്‍ ഇട്ട് സുരക്ഷാ ഉദ്യേഗസ്ഥന്‍ നദിയിലിറങ്ങി ഒന്നര മണിക്കൂര്‍ എടുത്താണ് ഇവരെ രക്ഷിച്ചത്. കരസേനയുടെയും ജമ്മു കശ്മീർ പൊലീസിന്‍റെയും പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തന ശ്രമങ്ങളെ നാട്ടുകാർ അഭിനന്ദിച്ചു.