ശ്രീനഗര്‍: കശ്‌മീരില്‍ കണ്ടെത്തിയ തീവ്രശേഷിയുള്ള സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കി. ബുധനാഴ്‌ച (14ഏപ്രില്‍) വൈകിട്ടോടെ ദോഡ ജില്ലയിലെ ഘട്ട് പ്രദേശത്ത് ബാഗിലുപേക്ഷിച്ച നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്. സേനയുടെ ഇടപെടലിലൂടെ വന്‍ അപകടമാണ് പ്രദേശത്ത് ഒഴിവായത്.
ബുധനാഴ്‌ച വൈകുന്നേരമാണ് ദോഡ ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള ഘട്ട് റോഡരികിൽ സംശയാസ്‌പദമായ നിലയില്‍ പോളിത്തീൻ ബാഗ് കിടക്കുന്നതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് റോഡിലെ ഗതാഗതം താല്‍കാലികമായി നിര്‍ത്തിയ ശേഷമാണ് ഔദ്യോഗിക വൃത്തങ്ങള്‍ തുടര്‍ നടപടി സ്വീകരിച്ചത്. പിന്നാലെ നടത്തിയ പരിശോധനയില്‍ ബാഗില്‍ ഐഇഡി (Improvised explosive device) ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.