ചെന്നൈ: കേന്ദ്ര വ്യവസായ സുരക്ഷാസേന ഉദ്യോഗസ്ഥൻ വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചു. സേലം ജില്ലയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഒഡിഷയിൽ നിന്ന് എത്തിയ സംഘത്തിലെ ഉദ്യോഗസ്ഥനായ ആശിഷ് കുമാർ ഭാട്ടിയ(30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
സുരക്ഷാസേന ഉദ്യോഗസ്ഥൻ വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചു - സുരക്ഷാസേനാ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥനാണ് ആത്മഹത്യക്ക് ശ്രമിച്ചത്
സുരക്ഷാസേനാ ഉദ്യോഗസ്ഥൻ വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചു
സേലം അന്നാതനപട്ടി കമ്യൂണിറ്റി വെൽഫെയർ ഹാളിൽ താമസിച്ചു വരുന്നതിനിടെയാണ് സ്വന്തം തോക്കുപയോഗിച്ച് ആശിഷ് വെടിവയ്ക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റ് ടീമംഗങ്ങൾ ആശിഷിനെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണ്ണാതനപട്ടി പൊലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.