കേരളം

kerala

ETV Bharat / bharat

വൻ സുരക്ഷ വീഴ്‌ച, പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹം കുടുങ്ങി - പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം ഫ്ലൈഓവറില്‍ കുടുങ്ങി

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ആഭ്യന്തര മന്ത്രാലയം സുരക്ഷാ വീഴ്‌ചയില്‍ പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി.

Security breach in PM Narendra Modi s convoy at Punjab  നരേന്ദ്ര മോദിയുടെ വാഹന വ്യുഹം വഴില്‍ കുടുങ്ങി  പഞ്ചാബില്‍ വന്‍ സുരക്ഷാ വീഴ്‌ച; പ്രധാനമന്ത്രിയുടെ വാഹനം ഓവര്‍ ബ്രിഡ്‌ജില്‍ കുടുങ്ങി  പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം ഫ്ലൈഓവറില്‍ കുടുങ്ങി
വൻ സുരക്ഷ വീഴ്‌ച, പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം ഫ്ലൈഓവറില്‍ കുടുങ്ങി

By

Published : Jan 5, 2022, 3:25 PM IST

Updated : Jan 5, 2022, 3:56 PM IST

ലുധിയാന:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്ന പാതയില്‍ വൻ സുരക്ഷ വീഴ്‌ച. പഞ്ചാബിലാണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം 20 മിനിട്ടോളം ഫ്ലൈഓവറില്‍ കുടുങ്ങി.

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങി- ചിത്രം

ഫ്ലൈഓവറില്‍ പ്രതിഷേധക്കാർ സംഘടിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. പഞ്ചാബിലെ ഹുസൈനിവാലയിലെ ദേശീയ രക്ഷസാക്ഷി സ്‌മാരകം സന്ദർശിക്കാൻ പോകുന്നതിനിടെയാണ് സംഭവം.

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങി- ചിത്രം

മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്‌റ്റർ യാത്ര ഒഴിവാക്കി റോഡ് യാത്ര തെരഞ്ഞെടുക്കുകയായിരുന്നു.

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങി- ചിത്രം

യാത്ര പഞ്ചാബ് സർക്കാരിനെ അറിയിച്ചിരുന്നുവെന്നും ഗുരുതരമായ സുരക്ഷാവീഴ്‌ചയാണ് സംഭവിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തെ കുറിച്ച് വിശദീകരിച്ചു.

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങി- ചിത്രം

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ആഭ്യന്തര മന്ത്രാലയം സുരക്ഷാ വീഴ്‌ചയില്‍ പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി. ഒടുവില്‍ പ്രധാനമന്ത്രി രക്തസാക്ഷി സ്‌മാരകം സന്ദർശിക്കാതെ ബതിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങി.

Last Updated : Jan 5, 2022, 3:56 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details