മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ സുരക്ഷ ക്രമീകരണങ്ങളിൽ ഗുരുതര വീഴ്‌ച. അമിത് ഷായ്ക്ക് സമീപം സംശയാസ്‌പദമായ നിലയിൽ ചുറ്റിത്തിരിയുകയായിരുന്നയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തു. ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു എംപിയുടെ പിഎ ആണെന്ന് സുരക്ഷ ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ച ഹേമന്ത് പവാറാണ് അറസ്റ്റിലായത്.
അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാവീഴ്‌ച ; പിഎ ആയി ആള്‍മാറാട്ടം നടത്തിയയാള്‍ അറസ്റ്റില്‍
ആന്ധ്രാപ്രദേശിൽ നിന്നുള്ള എംപിയുടെ പേഴ്‌സണൽ അസിസ്‌റ്റന്‍റാണെന്ന് സുരക്ഷ ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ച് അമിത് ഷായ്ക്ക് സമീപം ചുറ്റിത്തിരിയുകയായിരുന്നയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തു
അമിത് ഷായുടെ മുംബൈ സന്ദർശനം: സുരക്ഷ ക്രമീകരണങ്ങളിൽ പിഴവ്: സംശയാസ്‌പദമായ സാഹചര്യത്തിൽ ഒറാൾ അറസ്റ്റിൽ
സംശയം തോന്നിയതിനെ തുടർന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇയാളെക്കുറിച്ച് പൊലീസിനെ ധരിപ്പിച്ചത്. തുടര്‍ന്ന് മാറ്റിനിര്‍ത്തി വിവരങ്ങള്‍ ആരാഞ്ഞശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഹേമന്ത് പവാറിനെ കുറിച്ച് മുംബൈ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ഗിർഗാവ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദ്വിദിന സന്ദർശനത്തിനായി സെപ്റ്റംബർ 5നാണ് അമിത് ഷാ മുംബൈയിൽ എത്തിയിരുന്നത്.