ശ്രീനഗര്‍: കഴിഞ്ഞ ദിവസം സീവാൻ മേഖലയില്‍ പൊലീസ് ബസിന് നേരെ സായുധ ആക്രമണമുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലും പരിസരത്തും ബാരിക്കേഡുകളും ചെക്ക്പോയിന്‍റുകളും സ്ഥാപിച്ചു. പൊലീസും സുരക്ഷസേനയും അർധസൈനിക വിഭാഗവും ചൊവ്വാഴ്‌ച നഗരത്തില്‍ വാഹന പരിശോധന നടത്തി.
എന്നാല്‍ പതിവ് പരിശോധനയാണ് നടത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീകളെ പരിശോധിക്കുന്നതിനാണ് സിആർപിഎഫിന്‍റെ വനിത ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതെന്നും നഗരത്തിൽ സായുധ ആക്രമണങ്ങള്‍ വർധിക്കുന്നത് കണക്കിലെടുത്ത് ഇത്തരം നടപടികൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.