ന്യൂഡല്‍ഹി:കര്‍ഷക സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാപഞ്ചായത്ത് കണക്കിലെടുത്ത് ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ സുരക്ഷയും നിയന്ത്രണവും ശക്തിപ്പെടുത്തിയതായി പൊലീസ്. സിങ്കു, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ സേനകളെ വിന്യസിച്ചിട്ടുണ്ട്. ജന്തർ മന്തറിലാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത മഹാപഞ്ചായത്ത് നടക്കുന്നത്.
ഡല്‍ഹിയില്‍ കര്‍ഷക സംഘടനകളുടെ മഹാപഞ്ചായത്ത്; അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്
അതിര്‍ത്തികളില്‍ വാഹനങ്ങള്‍ പരിശോധിക്കും. ക്രമസമാധാന പാലനത്തിന് കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. റെയില്‍വേ സ്റ്റേഷനിലും മെട്രോയിലും നിരീക്ഷണം. ജന്തർ മന്തറിലാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത മഹാപഞ്ചായത്ത് നടക്കുന്നത്.
തലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ പൊലീസിനെ സജ്ജമാക്കിയിട്ടുണ്ട്. മഹാപഞ്ചായത്തില്‍ എത്തുന്നവര്‍ ടോൾസ്റ്റോയ് മാർഗ്, സൻസദ് മാർഗ്, ജൻപഥ് റോഡ്, അശോക റോഡ്, ഔട്ടർ സർക്കിൾ കൊണാട്ട് പ്ലേസ്, ബാബ ഖരക് സിംഗ് മാർഗ്, പണ്ഡിറ്റ് പന്ത് മാർഗ് എന്നിവ ഒഴിവാക്കണമെന്ന് പൊലീസ് ട്വീറ്റില്‍ ആവശ്യപ്പെട്ടു. ഗാസിയാബാദിലെ ഗാസിപൂർ അതിർത്തി ഉൾപ്പെടുന്ന പുറം ജില്ലയിലൂടെ യാത്ര ചെയ്യണം. ടിക്രി അതിർത്തി, റെയിൽവേ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.