കേരളം

kerala

ETV Bharat / bharat

സെക്കന്തരാബാദിൽ ഇലക്‌ട്രിക് വാഹന ഷോറൂമില്‍ വൻ തീപിടിത്തം : എട്ട് മരണം, 9 പേർക്ക് പരിക്ക് - telangana news

അപകടം തിങ്കളാഴ്‌ച രാത്രി. തീപിടിത്തത്തെ തുടർന്ന് പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് മരണം.കൊല്ലപ്പെട്ട എട്ട് പേർ വിനോദസഞ്ചാരികള്‍

Secunderabad lodge fire broke Seven died  സെക്കന്തരാബാദിൽ ലോഡ്‌ജിൽ വൻ തീപിടുത്തം  ഹൈദരാബാദ് തീപിടുത്തം  ഏഴ് വിനോദസഞ്ചാരികൾ മരിച്ചു  Seven died of suffocation due to thick smoke  fire broke out in a lodge in Secunderabad  telangana news  fire broke
സെക്കന്തരാബാദിൽ ലോഡ്‌ജിൽ വൻ തീപിടുത്തം: ഏഴ്‌ മരണം; പത്ത് പേർക്ക് പരുക്ക്

By

Published : Sep 13, 2022, 7:40 AM IST

Updated : Sep 13, 2022, 9:49 AM IST

ഹൈദരാബാദ് : സെക്കന്തരാബാദിലെ ഇലക്‌ട്രിക് വാഹന ഷോറൂമില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് എട്ട് മരണം. കടയുടെ മുകളിലെ റൂബി ലോഡ്‌ജിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു ദാരുണ സംഭവം. തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ ശ്വാസ തടസമുണ്ടായതാണ് മരണ കാരണം.

സെക്കന്തരാബാദിൽ ഇലക്‌ട്രിക് വാഹന ഷോറൂമില്‍ വൻ തീപിടിത്തം : എട്ട് മരണം, 9 പേർക്ക് പരിക്ക്

ജീവഹാനിയുണ്ടായവരില്‍ ചിലര്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്. മൂന്ന് പേർ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലുമാണ് മരിച്ചത്. പൊള്ളലേറ്റും പുകശ്വസിച്ചും 9 പേര്‍ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

മരിച്ചവരിൽ വിജയവാഡ സ്വദേശി എ.ഹരീഷ്, ചെന്നൈ സ്വദേശി സീതാരാമൻ, ഡൽഹി സ്വദേശി വീതേന്ദ്ര എന്നിവരെ തിരിച്ചറിഞ്ഞു. അഞ്ച് നില കെട്ടിടത്തിന്റെ താഴത്തെ ഇലക്‌ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. കനത്ത പുക ഷോറൂമിന്‍റെ മുകൾ നിലയിലുള്ള ലോഡ്‌ജിന്‍റെ മുറികളിലേക്ക് പടരുകയും ആളുകൾ ബോധരഹിതരായി വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.

Last Updated : Sep 13, 2022, 9:49 AM IST

ABOUT THE AUTHOR

...view details