ന്യൂഡൽഹി:കര്‍ഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ ഉള്ളടക്കങ്ങളും തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളും പങ്കുവെക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം പിൻതുടരാത്തതിൽ ട്വിറ്ററിനോട് അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട 1178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഐടി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ട്വിറ്റർ എക്സിക്യൂട്ടീവുകളുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലാണ് അതൃപിതി അറിയിച്ചത്.
കർഷക വംശഹത്യ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വിവരങ്ങൾ പങ്കുവെയ്ക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്ന് കൂടിക്കാഴ്ചക്കിടെ ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്‌നി പറഞ്ഞു.