വാഷിങ്ടണ്‍:കൊവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്കയുടെ രണ്ടാം വിമാനം പുറപ്പെട്ടു. ഓക്സിജന്‍ സിലന്ററുകള്, പള്‍സ് ഓക്സി മീറ്റര്‍ തുടങ്ങി അവശ്യ സാമഗ്രകളുമായി അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര് III വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിലേക്കാണ് വിമാനം എത്തുക.
ബുധനാഴ്ച 440 ഓക്സിജന്‍ സിലിന്‍ഡറുകളും 960,000 പരിശോധന കിറ്റുകളും 100,000 എന്‍95 മാസ്കുകളും അടങ്ങിയ ആദ്യ വിമാനം ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് 100 മില്യണ്‍ ഡോളര്‍ സഹായം നല്‍കാനാണ് തീരുമാനമെന്ന് യുഎസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.