ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു. ആദ്യ ഡോസ് വാക്‌സിനെടുത്ത ശേഷം 8-16 ആഴ്‌ചകള്‍ക്കുള്ളില്‍ കൊവിഷീല്‍ഡിന്‍റെ രണ്ടാം ഡോസ് നല്‍കാന്‍ വാക്‌സിന്‍ വിതരണത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എന്‍ടിഎജിഐ) ശിപാര്‍ശ ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിലവിൽ ദേശീയ കൊവിഡ് വാക്‌സിനേഷന്‍ നയപ്രകാരം, ആദ്യ ഡോസ് കഴിഞ്ഞ് 12-16 ആഴ്‌ചകൾക്കിടയിലാണ് കൊവിഷീൽഡിന്‍റെ രണ്ടാം ഡോസ് നൽകുന്നത്. അതേസമയം, ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന്‍റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളയ്ക്ക് മാറ്റമില്ല. കൊവാക്‌സിന്‍ ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്.