മുംബൈ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ 144 പ്രഖ്യാപിച്ചു. ബുധനാഴ്‌ച രാത്രി എട്ട് മണി മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. അവശ്യ സേവനങ്ങൾ ഒഴിവാക്കിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 രാത്രി എട്ട് മുതൽ മെയ് ഒന്ന് വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിൽ നിരോധനാജ്ഞ, അവശ്യസേവനങ്ങളെ ഒഴിവാക്കി - മഹാരാഷ്ട്രയിൽ 144 പ്രഖ്യാപിച്ചു
അവശ്യ സേവനങ്ങൾ ഒഴിവാക്കിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 രാത്രി എട്ട് മുതൽ മെയ് ഒന്ന് വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

കൊവിഡ് വ്യാപനം; മഹാരാഷ്ട്രയിൽ 144 പ്രഖ്യാപിച്ചു
അവശ്യ സേവനങ്ങൾക്കായി മാത്രം ട്രെയിൻ, ബസ് സർവിസുകൾ നടത്തുമെന്നും താക്കറെ വ്യക്തമാക്കി. പെട്രോൾ പമ്പുകൾ, സെബിയുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയും തുടരും. റെസ്റ്റോറൻ്റുകളിൽ ഹോം ഡെലിവറി സർവിസിന് അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തുടർന്ന് വായിക്കുക: പത്ത് സംസ്ഥാനങ്ങളിൽ കൊവിഡ് വർധന രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം