അമരാവതി:ആന്ധ്രയിൽ കൊവിഡ് ബാധിച്ച സർക്കാർ ഉദ്യോഗസ്ഥൻ ഓഫിസിലെ കസേരയിൽ മരിച്ച നിലയിൽ. ഗോദാവരി ജില്ലയിലെ ഗണ്ടേപ്പള്ളിയിൽ വില്ലേജ് ഓഫിസിൽ സെക്രട്ടറിയായിരുന്ന ജയശങ്കർ നാരായണനെയാണ് കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊവിഡ് ബാധിച്ച സർക്കാർ ഉദ്യോഗസ്ഥൻ ഓഫിസിലെ കസേരയിൽ മരിച്ച നിലയിൽ - ഓഫീസിലെ കസേരയിൽ മരിച്ച നിലയിൽ
കുറച്ച് ദിവസമായി കടുത്ത പനിയെത്തുടർന്ന് അവശനായിരുന്നു ജയശങ്കർ
കൊവിഡ് ബാധിച്ച സർക്കാർ ഉദ്യോഗസ്ഥൻ ഓഫീസിലെ കസേരയിൽ മരിച്ച നിലയിൽ
കുറച്ച് ദിവസമായി കടുത്ത പനിയെത്തുടർന്ന് അവശനായിരുന്നു ജയശങ്കർ. എങ്കിലും ഓഫിസിൽ കൃത്യമായി വന്നിരുന്നു. മൃതദേഹത്തിൽ കൊവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെത്തുടർന്ന് ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരോട് ക്വാറന്‍റൈനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.