ബെലാഗ്‌വി: ഇന്‍റോ- ടിബറ്റന്‍ അതിർത്തി രക്ഷ സേനയുടെ റൈഫിള്‍ മോഷണം പോയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ബെല്‍ഗാം ജില്ലയിലെ ഐടിബിടി ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന രണ്ട് എകെ 47 റൈഫിളുകളാണ് മോഷണം പോയത്. ഐടിബിടി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍, സന്ദീപ് മീണ എന്നിവരുടെ കൈവശമുണ്ടായിരുന്ന റൈഫിളുകളാണ് മോഷണം പോയത്.
നക്‌സല്‍ വിരുദ്ധ പരിശീലനത്തിന് എത്തിയ ഐടിബിടി സൈനികരുടെ എകെ 47 റൈഫിളുകൾ മോഷണം പോയി, അന്വേഷണം തുടങ്ങി - ഇന്നത്തെ പ്രധാന വാര്‍ത്ത
നക്‌സല്‍ വിരുദ്ധ പരിശീലനങ്ങള്‍ക്കായി ഹലാബിയിലേയ്‌ക്ക് മധുരയില്‍ നിന്നും 45 ബറ്റാലിയന്‍ ഐടിബിടി സേന എത്തിയിരുന്നു. ഇതിനിടയില്‍ റൈഫിളുകള്‍ മോഷണം പോയതെന്നാണ് റിപ്പോര്‍ട്ട്.
നക്‌സല്‍ വിരുദ്ധ പരിശീലനങ്ങള്‍ക്കായി ഹലാബിയിലേയ്‌ക്ക് മധുരയില്‍ നിന്നും 45 ബറ്റാലിയന്‍ ഐടിബിടി സേന എത്തിയിരുന്നു. ഇതിനിടയില്‍ റൈഫിളുകള്‍ മോഷണം പോയതെന്നാണ് റിപ്പോര്‍ട്ട്. മോഷണ വിവരം അറിഞ്ഞതിന് ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കാണാതായ റൈഫിളിനായി തെരച്ചില്‍ നടത്തുകയും ചെയ്‌തു.
ക്യാമ്പില്‍ അതിക്രമിച്ച് കയറി റൈഫിളുകള്‍ മോഷ്‌ടിച്ചതാവാം എന്നതാണ് നിഗമനം. ഇതേതുടര്‍ന്ന് സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിസിപി സ്‌നേഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.