കത്വ: ജമ്മു കശ്‌മീരിലെ കത്വയില്‍ അജ്ഞാതവെളിച്ചം കണ്ടതിന് പിന്നാലെ മേഖലയില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചു. വെളിച്ചം കണ്ട വിവരം പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് വിവരം സൈന്യത്തിന് കൈമാറുകയായിരുന്നു. ഡ്രോണിന്‍റെ വെളിച്ചമാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്‌ച രാത്രിയോടെയാണ് വെളിച്ചം കണ്ടത്. മേഖലയിലേക്ക് ആയുധങ്ങളെത്തിക്കാൻ തീവ്രവാദികള്‍ ഡ്രോണുകള്‍ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അഞ്ച് കിലോയോളം ഐഇഡി ഡ്രോണ്‍ ഉപയോഗിച്ച് കടത്താൻ ശ്രമം നടന്നിരുന്നു. ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടെങ്കില്‍ പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
ജൂലൈ 13നും സമാനസംഭവം
ഈ മാസം ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ വെളിച്ചം കാണുന്നത്. ജൂലൈ 13നും 14നും ഇടയില്‍ സമാനരീതിയില്‍ വെളിച്ചം കാണുകയും, ആ സ്ഥലത്തേക്ക് സൈന്യം വെടിയുതിർക്കുകയും ചെയ്‌തിരുന്നു. പക്ഷേ ഒന്നും കണ്ടെത്തായിരുന്നില്ല. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന അർനിയ മേഖലയിലായിരുന്നു സംഭവം നടന്നത്.
also read:ജമ്മു വ്യോമ താവളത്തിന് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി