ന്യൂഡൽഹി: പരിശീലന വിമാനം അറബിക്കടലിൽ തകർന്ന് വീണ സംഭവത്തിൽ പൈലറ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. വ്യാഴാഴ്‌ചയാണ് ഇന്ത്യൻ നാവികസേനയുടെ മിഗ് -29 കെ വിമാനം അറബിക്കടലിൽ തകർന്ന് വീണത്. കമാൻഡർ നിശാന്ത് സിങിനെയാണ് കാണാതായത്.
പരിശീലന വിമാനം തകർന്ന സംഭവം; പൈലറ്റിനായി തെരച്ചിൽ തുടരുന്നു - പൈലറ്റിനായി തെരച്ചിൽ തുടരുന്നു
വ്യാഴാഴ്‌ചയാണ് ഇന്ത്യൻ നാവികസേനയുടെ മിഗ് -29 കെ വിമാനം അറബിക്കടലിൽ തകർന്ന് വീണത്
പരിശീലന വിമാനം തകർന്ന സംഭവം; പൈലറ്റിനായി തെരച്ചിൽ തുടരുന്നു
നാവികസേനയുടെ പി-8 ഐ നിരീക്ഷണ വിമാനം, സി -130 ജെ സൂപ്പർ ഹെർക്കുലീസ് പ്രത്യേക ഓപ്പറേഷൻ എയർക്രാഫ്റ്റുകൾ എന്നിവ ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. മറ്റൊരു പൈലറ്റിനെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.