ബറേലി (യുപി): ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ബഹേരിയിൽ മാലിന്യ ട്രക്കിൽ പോസ്റ്റൽ ബാലറ്റുകൾ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ബഹേരി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പരുൾ തരാറിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലകളിൽ നിന്ന് നീക്കി.
സമാജ്‌വാദി പാർട്ടി പ്രവർത്തകരാണ് ബുധനാഴ്ച ഉച്ചയോടെ ബഹേരി മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണ വാഹനത്തിനുള്ളിൽ ബാലറ്റ് പേപ്പറുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികളും നിറച്ച മൂന്ന് പെട്ടികൾ കണ്ടെത്തിയത്.