ഐസ്വാള്‍: മിസോറാമിൽ സ്കൂളുകൾ വർഷാവസാനം വരെ തുറക്കില്ലെന്ന് സർക്കാർ. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ വർഷാവസാനം വരെയും തുടങ്ങില്ല എന്ന് വിദ്യാഭ്യാസ മന്ത്രി ലാൽചന്ദമ റാൽട്ടെ അറിയിച്ചു.
മിസോറാമിൽ സ്കൂളുകൾ വർഷാവസാനം വരെ തുറക്കില്ലെന്ന് സർക്കാർ - school open
അടുത്ത വർഷം ജനുവരി 15നാണ് സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നതെന്നും അന്തിമ തീരുമാനം സംസ്ഥാനതല യോഗത്തിൽ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു
ശീതകാലത്ത് കൊവിഡ് വ്യാപനം കൂടാനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് അൺലോക്കിന്‍റെ ഭാഗമായി ഒക്‌ടോബര്‍ 16ന് പത്ത്, പ്ലസ് ടു വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങിയിരുന്നു. എന്നാൽ സ്കൂളിൽ എത്തിയ കുട്ടികളിൽ കൂടുതലായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എട്ട് ദിവസങ്ങൾക്ക് ശേഷം സ്കൂളുകൾ വീണ്ടും അടച്ചു.
അതേസമയം അടുത്ത വർഷം ജനുവരി 15നാണ് സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നതെന്നും അന്തിമ തീരുമാനം സംസ്ഥാനതല യോഗത്തിൽ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നിലവിൽ ഡിസംബർ 18വരെ ഓൺലൈൻ ക്ലാസുകൾ തുടരാനാണ് തീരുമാനം. കൂടാതെ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന 10, 12 ക്ലാസ് വിദ്യർഥികൾക്ക് മോഡൽ പരീക്ഷകൾക്കായി നിലവിലെ സിലബസിൽ നിന്ന് 30 ശതമാനം വെട്ടിക്കുറക്കാനും തീരുമാനിച്ചതായി അദേഹം പറഞ്ഞു.