കേരളം

kerala

ETV Bharat / bharat

Pocso Case in Uttar Pradesh | വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂൾ പ്രിൻസിപ്പല്‍ പിടിയിൽ - അധ്യാപകൻ പിടിയിൽ

വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഗവൺമെന്‍റ് അപ്പർ പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പല്‍ രാം കൃഷ്‌ണ പൊലീസ് പിടിയിൽ

Pocso  school principal arrested in pocso case  school principal arrested  pocso case  pocso case school principal arrested  pocso case Amethi Uttar Pradesh  Uttar Pradesh pocso case  പോക്‌സോ  പോക്‌സോ കേസ്  പോക്‌സോ കേസ് സ്‌കൂൾ പ്രിൻസിപ്പാൾ പിടിയിൽ  സ്‌കൂൾ പ്രിൻസിപ്പാൾ പോക്‌സോ കേസ്  പ്രിൻസിപ്പാൾ പോക്‌സോ കേസിൽ പിടിയിൽ  പീഡനം  കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം  sexual harrasment  വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം  ലൈംഗികാതിക്രമം  അധ്യാപകൻ പിടിയിൽ  teacher arrested
Pocso Case

By

Published : Jul 23, 2023, 11:15 AM IST

Updated : Jul 23, 2023, 3:36 PM IST

അമേഠി :ഉത്തർപ്രദേശിലെ അമേഠിയിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ പ്രിൻസിപ്പല്‍ അറസ്റ്റിൽ. ഗവൺമെന്‍റ് അപ്പർ പ്രൈമറി സ്‌കൂളിലെ ആക്‌ടിംഗ് പ്രിൻസിപ്പലായ പ്രതാപ്‌ഗഡ് സ്വദേശി രാം കൃഷ്‌ണയാണ് പിടിയിലായത്. പ്രിൻസിപ്പലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഏതാനും പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും മോഹൻഗഞ്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിന്‍മേല്‍ പ്രിൻസിപ്പലിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 354 എ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുത്തു. അമേഠിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാൾ വിദ്യാർഥികളോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിക്കുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുമായിരുന്നു എന്നാണ് ആരോപണം.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

മഹാരാഷ്‌ട്രയിൽ കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകൻ പിടിയിൽ : കഴിഞ്ഞ ജനുവരിയിൽ മഹാരാഷ്‌ട്രയിൽ സ്‌കൂൾ വിദ്യാർഥിനികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെ പൊലീസ് പിടികൂടിയിരുന്നു. കോലാപ്പൂരിലെ രാധാനഗരി താലൂക്കിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപകനായ ബംഗ്‌ഡി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബംഗ്‌ഡി കഴിഞ്ഞ ഒരു മാസമായി തങ്ങളെ അശ്ലീല വീഡിയോകൾ കാണിക്കുന്നതായാണ് കുട്ടികളുടെ പരാതി. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഏഴ് വിദ്യാർഥികളാണ് ഇയാൾക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയത്.

More read :വിദ്യാർഥിനികളെ അശ്ലീല വീഡിയോ കാണിച്ചു; അധ്യാപകൻ അറസ്‌റ്റിൽ

നഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, അധ്യാപകൻ അറസ്റ്റിൽ : നഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനെയും പൊലീസ് പിടികൂടിയിരുന്നു. ഹൈദരാബാദിലെ സ്‌കൂളില്‍ ജോലി ചെയ്‌തുവരികയായിരുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോജുവിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ സഹപാഠിയായിരുന്ന യുവതിയ്ക്കും അമ്മയ്ക്കും ജോജു നിരന്തരം അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തിയത്.

Also read :ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസുകാരിക്ക് നേരെ പീഡനം: അധ്യാപകന് 30 വർഷം കഠിനതടവും 85,000 രൂപ പിഴയും

ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ നഴ്‌സറി വിഭാഗം അധ്യാപകനായി ജോലി ചെയ്യുന്ന ഇയാൾ ക്ലാസിലെ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് ഇയാളെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ 300ഓളം വീഡിയോകളും 180ഓളം ചിത്രങ്ങളും കണ്ടെത്തിയത്.

More read :നഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പിടിയില്‍

അഞ്ചാം ക്ലാസുകാരിക്ക് പീഡനം, അധ്യാപകന് 30 വർഷം തടവ് : ക്ലാസ് മുറിയിൽ വച്ച് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വർഷം കഠിന തടവും 85,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെയാണ് കുന്നംകുളം ഫാസ്‌റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. 2014ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

Last Updated : Jul 23, 2023, 3:36 PM IST

ABOUT THE AUTHOR

...view details