ഇംഫാൽ: മണിപ്പൂരിലെ നോനി ജില്ലയിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഏഴ് വിദ്യാർഥികൾ മരിച്ചു. 20 ലധികം പേർക്ക് പരിക്കേറ്റു. ഇംഫാലിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള മലയോര ജില്ലയിലെ ഓൾഡ് കച്ചാർ റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
മണിപ്പൂരിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു: 7 വിദ്യാർഥികൾ മരിച്ചു, 20 ഓളം പേർക്ക് പരിക്ക് - ദേശീയ വാർത്തകൾ
തമ്പൽനു ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 36 വിദ്യാർഥികളും സ്‌റ്റാഫുകളുമാണ് ബസിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു
സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു
തമ്പൽനു ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബസുകളിലായി വാർഷിക സ്‌കൂൾ പഠനയാത്രയുടെ ഭാഗമായി നോനി ജില്ലയിലെ ഖൗപുമിലേക്ക് പോകുകയായിരുന്നു വിദ്യാർഥികൾ. 36 വിദ്യാർഥികളും സ്‌റ്റാഫുകളുമാണ് ബസിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.
ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് ബസ് കീഴ്‌മേൽ മറിയുകയായിരുന്നു. എസ്‌ഡിആർഎഫും മെഡിക്കൽ സംഘവും എംഎൽഎമാരും സ്ഥലത്തെത്തി. പരിക്കേറ്റ വിദ്യാർഥികളെ ചികിത്സയ്ക്കായി സംസ്ഥാന തലസ്ഥാനത്തേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു.
Last Updated : Dec 21, 2022, 8:42 PM IST