ചെന്നൈ :സ്‌കൂൾ ബസ് ദേഹത്തുകയറി രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം. വലസരവൽക്കത്തെ ശ്രീ വെങ്കിടേശ്വര മെട്രിക്കുലേഷൻ സ്‌കൂളിലെ എട്ടുവയസുകാരന്‍ വി.ജെ ദീക്ഷേതാണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ നടന്ന സംഭവത്തില്‍ ബസ് ഡ്രൈവര്‍ പൂങ്കാവനം പിടിയിലായി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:ചെന്നൈ വിരുഗമ്പാക്കത്ത് കാളിയമ്മൻ കോവിൽ സ്ട്രീറ്റ് സ്വദേശിയാണ് കുട്ടി. ക്ളാസിലെത്തിയ ശേഷം നോട്ട്‌ബുക്ക് മറന്ന കുട്ടി ബസില്‍ ഓടി കയറുകയുണ്ടായി. ഇതറിയാതെ ഡ്രൈവര്‍ ബസ് പിന്നോട്ടെടുത്തു. കാല്‍ വഴുതി വീണ കുട്ടിയുടെ ദേഹത്ത് വാഹനം കയറിയിറങ്ങി.