കേരളം

kerala

ETV Bharat / bharat

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഐഎൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും - കുംഭമേള സുപ്രീം കോടതിയിൽ

കുംഭമേളയിലും അഞ്ച് നിയമസഭ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന പൊതുതാൽപര്യ ഹർജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്.

COVID protocol violation  Assembly polls, Kumbh Mela  Noida-based Advocate-on-Record (AOR)  Sanjai Kumar Pathak  Supreme Court  Justice Dr Dhananjaya Yeshwant Chandrachud  കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ  സുപ്രീം കോടതി ഹർജി പരിഗണിക്കും  പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും  സുപ്രീം കോടതി ഇന്നത്തെ വാർത്ത  കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ  പിഐഎൽ മൂന്നംഗ ബെഞ്ച് പരിഗണിക്കും  നോയിഡ അടിസ്ഥാനമായുള്ള അഭിഭാഷകൻ  സജയ്‌ കുമാർ പഥക് വാർത്ത  കുംഭമേള സുപ്രീം കോടതിയിൽ  തെരഞ്ഞെടുപ്പ് സുപ്രീം കോടതിയിൽ വാർത്ത
കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ; പിഐഎൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

By

Published : May 10, 2021, 10:02 AM IST

ന്യൂഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച സംഭവങ്ങളെയും സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും. നോയിഡ അടിസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ സഞ്ജയ് കുമാർ പഥക് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. കുംഭമേളയിലും പുതുച്ചേരിയിലും നാല് സംസ്ഥാനങ്ങളിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു

ജസ്റ്റിസ് ഡോ. ധനജ്ഞയ യശ്വന്ത് ചന്ദ്രചൂഢിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏപ്രിൽ 16നാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഉടൻ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഉത്തരാഖണ്ഡ് സർക്കാരിന്‍റെ കുംഭമേളയിലേക്ക് ആളുകളെ ക്ഷണിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പിൻവലിക്കണമെന്നും ഹർജിയിൽ പറയുന്നു.

READ MORE: മധ്യപ്രദേശിൽ കുംഭമേള കഴിഞ്ഞെത്തിയ 99% പേർക്കും കൊവിഡ്

ABOUT THE AUTHOR

...view details