ന്യൂഡൽഹി : മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി സമർപ്പിച്ച ഹർജി ഈമാസം 6ന് സുപ്രീംകോടതി പരിഗണിക്കും. ജനറൽ കൗൺസിലിൽവച്ച അജണ്ട മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞതിനെ തുടർന്നാണ് പളനി സ്വാമി ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് ഇന്ദിര ബാനർജി, ജെ.കെ മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേൾക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ സിഎസ് വൈദ്യനാഥനാണ് എടപ്പാടിക്ക് വേണ്ടി ഹാജരാകുന്നത്.
ഏകനേതൃത്വത്തിനായുള്ള ചരടുവലി : എടപ്പാടിയുടെ ഹര്‍ജി ജൂലൈ 6 ലേക്ക് മാറ്റി - മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിൽ ഹർജി
ഏകനേതൃത്വത്തിനായുള്ള നീക്കത്തിന്‍റെ ഭാഗമായി പളനി സ്വാമി സമർപ്പിച്ച ഹർജി സുപ്രീം കോടതി ജൂലൈ 6ന് പരിഗണിക്കും
![ഏകനേതൃത്വത്തിനായുള്ള ചരടുവലി : എടപ്പാടിയുടെ ഹര്‍ജി ജൂലൈ 6 ലേക്ക് മാറ്റി SC to hear on July 6 plea on AIADMK leadership row പളനി സ്വാമിയുടെ ഹർജി സുപ്രിം കോടതിയിൽ പളനി സ്വാമിയുടെ ഹർജി എഐഎഡിഎംകെ നേതൃത്വത്തിനെതിരായി ഹർജി സമർപ്പിച്ച് പളനി സ്വാമി എഐഎഡിഎംകെ നേതൃത്വത്തിനെതിരായി ഹർജി മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് ഹർജി മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിൽ ഹർജി AIADMK General and Executive councils](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15732855-thumbnail-3x2-adfg.jpg)
ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് പാര്‍ട്ടിയുടെ ഇരട്ടനേതൃത്വമെന്നത് മാറ്റാനുള്ള നീക്കമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്‌തത്. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയിൽ കോഓർഡിനേറ്റർ ഒ പനീർസെൽവം, അസിസ്റ്റന്‍റ് കോ–ഓർഡിനേറ്റർ എടപ്പാടി പളനി സ്വാമി എന്നിവരുൾപ്പെട്ട ഇരട്ട നേതൃത്വമാണുള്ളത്. ഇതിൽ മാറ്റംവരുത്താനാണ് എടപ്പാടി വിഭാഗം ജനറൽ കൗൺസിൽ വിളിക്കാൻ തീരുമാനിച്ചത്.
അങ്ങനെ വന്നാല്‍ വൻ ഭൂരിപക്ഷത്തോടെ എടപ്പാടി ജനറൽ സെക്രട്ടറിയാകും. ഏകനേതൃത്വം യാഥാര്‍ഥ്യമാവുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് പനീർസെൽവം വിഭാഗം ജനറൽ കൗൺസിൽ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.