ന്യൂഡൽഹി : മുഖ്യമന്ത്രിയെയും വിമത എംഎൽഎമാരെയും നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന ശിവസേനയുടെ ഹർജി ജൂലൈ 11ന് സുപ്രീം കോടതി പരിഗണിക്കും. ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് ഹർജി നൽകിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പർദിവാല എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ശിവസേനയുടെ ഹർജി: ജൂലൈ 11ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി - മഹാരാഷ്‌ട്ര മുഖ്യമന്ത്രി
മുഖ്യമന്ത്രിയേയും വിമത എംഎൽഎമാരെയും നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി
![ശിവസേനയുടെ ഹർജി: ജൂലൈ 11ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി SC to hear on July 11 plea of Shiv Sena seeking suspension of CM rebel MLAs from assembly Shiv Sena Petition against CM rebel MLAs from assembly ശിവസേനയുടെ ഹർജി മുഖ്യമന്ത്രിയെയും വിമത എംഎൽഎമാരെയും നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി ജൂലൈ 11ന് ശിവസേനയുടെ ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതി മഹാരാഷ്‌ട്ര മുഖ്യമന്ത്രി മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുൾപ്പെടെ 16 നിയമസഭാംഗങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15707563-thumbnail-3x2-gggg.jpg)
ശിവസേനയുടെ ഹർജി; ജൂലൈ 11ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി
മുഖ്യമന്ത്രിയുൾപ്പെടെ 16 നിയമസഭാംഗങ്ങൾക്കെതിരായ അയോഗ്യത നടപടികൾ തീർപ്പാക്കാത്തതിനാൽ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ നിര്‍ദേശം സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല.