ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ഹൈക്കോടതി വിധിക്കെതിരായ ഡൽഹി പൊലീസിന്‍റെ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. യുഎപിഎ ചുമത്തി ജയിലിൽ കഴിഞ്ഞിരുന്ന വിദ്യാർഥി നേതാക്കൾക്ക് ചൊവ്വാഴ്ചയാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി രാമബുരാമനിയൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഡൽഹി പൊലീസിന്‍റെ അപ്പീൽ പരിഗണിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇത് തികച്ചു വസ്തുതപരമാണെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് ഡൽഹി പൊലീസിന്‍റെ അപ്പീലിൽ പറയുന്നത്.
ഡല്‍ഹി കലാപത്തെ തുടർന്ന് കഴിഞ്ഞ വര്‍ഷം മെയില്‍ ആണ് മൂന്ന് പേരും അറസ്റ്റിലാകുന്നത്. ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇതുവരെ ഇവരെ ജയില്‍ മോചിതരാക്കിയിരുന്നില്ല. തുടർന്ന് വിദ്യാർഥികൾ കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് വിദ്യാര്‍ഥി നേതാക്കളെ ഉടന്‍ ജയില്‍ മോചിതരാക്കാന്‍ ഡല്‍ഹി കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് നതാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവർ ജയിൽ മോചിതരായത്.