കേരളം

kerala

ETV Bharat / bharat

വോട്ടർപ്പട്ടിക-ആധാർ ബന്ധിപ്പിക്കൽ; ചോദ്യം ചെയ്‌ത് ഹർജി സുപ്രീംകോടതിയിൽ

വോട്ടവകാശം ഏറ്റവും പവിത്രമായ അവകാശങ്ങളിലൊന്നാണെന്നും ഒരു വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ അത് നിഷേധിക്കരുതെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു.

electoral roll data with Aadhaar  link electoral roll data with Aadhaar  SC Centres decision  Aadhaar and electoral roll data  വോട്ടർപട്ടിക വിവരങ്ങൾ  വോട്ടർപട്ടിക വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുക  വോട്ടർപട്ടിക വിവരങ്ങൾ ആധാർ  സുപ്രീംകോടതി  സുപ്രീംകോടതി വിധി  സുപ്രീംകോടതി ആധാർ ഹർജി  വോട്ടർപ്പട്ടിക  ജസ്റ്റിസുമാരായ എസ് കെ കൗൾ  അഭയ് എസ് ഓക  ആധാർ വിധിന്യായം  ആധാർ വിധിന്യായം 2019  വോട്ടവകാശം
വോട്ടർപ്പട്ടിക വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ ഹർജി; ഫയലിൽ സ്വീകരിച്ച് സുപ്രീംകോടതി

By

Published : Oct 31, 2022, 2:58 PM IST

ന്യൂഡൽഹി:വോട്ടർപ്പട്ടിക വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ ചോദ്യം ചെയ്‌തുള്ള ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസുമാരായ എസ് കെ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി സ്വീകരിച്ചത്.

2019ലെ ആധാർ വിധിന്യായം അനുസരിച്ച് ചില ആനുകൂല്യങ്ങൾ നൽകാനാണ് ആധാർ നിർബന്ധമാകുക. എന്നാൽ, അവകാശങ്ങൾ നിഷേധിക്കാൻ കഴിയില്ല. അത്തരം അവകാശങ്ങളിൽ ഏറ്റവും ഉയർന്നതാണ് വോട്ടവകാശമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

വോട്ടവകാശം ഏറ്റവും പവിത്രമായ അവകാശങ്ങളിലൊന്നാണെന്നും ഒരു വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ അത് നിഷേധിക്കരുതെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു. ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ ഒഴിവാക്കാനും സർവീസ് വോട്ടർമാർക്കായി തെരഞ്ഞെടുപ്പ് നിയമം ലിംഗഭേദം ഒഴിവാക്കാനും ആധാർ വിശദാംശങ്ങൾ വോട്ടർമാരുടെ പട്ടികയുമായി ബന്ധിപ്പിക്കാൻ അനുവദിക്കുന്നതിനായി കേന്ദ്രം നേരത്തെ വോട്ടർമാരുടെ രജിസ്ട്രേഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു.

Also read: ബലാത്സംഗക്കേസ്: രണ്ടു വിരൽ പരിശോധനയ്ക്ക് വിലക്ക്, കര്‍ശന നടപടിയെന്ന് സുപ്രീംകോടതി

ABOUT THE AUTHOR

...view details