ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം കേന്ദ്ര നടപടിക്കെതിരെയുള്ള ഹർജികളിൽ സെപ്‌റ്റംബർ 13 മുതൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ഹർജികളിൽ കക്ഷികളുടെ അഭിഭാഷകർക്ക് വാദിക്കാൻ 18 മണിക്കൂർ സമയം വേണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെബി പർജിവാല എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ
വാദം സെപ്‌റ്റംബർ 13 മുതൽ:വാദങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് മതിയായ അവസരം നൽകാമെന്ന് എല്ലാ അഭിഭാഷകർക്കും ബെഞ്ച് ഉറപ്പുനൽകി. വാദം കേൾക്കൽ ആരംഭിക്കുന്നതിന് മുമ്പ് സുഗമമായും കാര്യക്ഷമമായും വാദം കേൾക്കുന്നതിന് വിഷയം വീണ്ടും പട്ടികപ്പെടുത്തും. നിർദേശങ്ങൾക്കായി വിഷയം വ്യാഴാഴ്‌ച ലിസ്റ്റ് ചെയ്യുമെന്നും ഉത്തരവിൽ പറഞ്ഞു. 40ഓളം ഹർജികളിൽ സുഗമമായ വാദം ഉറപ്പാക്കുന്നതിനായുള്ള നിർദേശങ്ങൾ നൽകുന്നതിന് വ്യാഴാഴ്‌ച വീണ്ടും യോഗം ചേരുമെന്നും ബെഞ്ച് പറഞ്ഞു.
2019-ൽ ജൻഹിത് അഭിയാൻ സമർപ്പിച്ച ലീഡ് ഉൾപ്പെടെയുള്ള മിക്ക ഹർജികളും, ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാർഥികൾക്ക് ക്വാട്ട നൽകുന്ന 103-ാം ഭരണഘടന ഭേദഗതി നിയമത്തിന്‍റെ സാധുതയെ വെല്ലുവിളിക്കുന്ന തരത്തിലാണ്. ഇഡബ്ല്യുഎസ് ക്വാട്ട നിയമത്തെ ചോദ്യം ചെയ്‌തുകൊണ്ടുള്ള തീർപ്പാക്കാത്ത കേസുകൾ വിവിധ ഹൈക്കോടതികളിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്‍റെയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും നേതൃത്വത്തിൽ ഹർജികൾ സമർപ്പിച്ചിരുന്നു.