കേരളം

kerala

ETV Bharat / bharat

SC Student in Sanskrit College | 70 വർഷത്തെ ചരിത്രത്തിലാദ്യം ; ഉത്തരകാശി സംസ്‌കൃത മഹാവിദ്യാലയത്തിൽ പ്രവേശനം നേടി പട്ടികജാതി വിദ്യാർത്ഥിയും

SC Student Took Admission for For First Time | എല്ലാവർക്കും പ്രവേശനമുണ്ടെങ്കിലും ഇതുവരെ പട്ടികജാതി വിദ്യാർത്ഥികളാരും ഇവിടെ ചേരാൻ താൽപര്യപ്പെട്ടിരുന്നില്ല. ഈ കീഴ്വഴക്കമാണ് ഇക്കുറി ഒരു പട്ടികജാതി വിദ്യാർത്ഥിയുടെ പ്രവേശനത്തോടെ മാറി മറിഞ്ഞത്.

Etv Bharat Shri Vishwanath Sanskrit Mahavidyalaya  Uttarkashi Sanskrit College  Sanskrit College Sanskrit Mahavidyalaya  SC Student in Uttarkashi Sanskrit College  ഉത്തരകാശി സംസ്‌കൃത മഹാവിദ്യാലയം
For First Time SC Student Took Admission in Shri Vishwanath Sanskrit Mahavidyalaya

By ETV Bharat Kerala Team

Published : Oct 4, 2023, 11:09 PM IST

ഉത്തരകാശി: 70 വർഷത്തെ ചരിത്രമുണ്ട് ഉത്തരകാശിയിലെ ശ്രീ വിശ്വനാഥ സംസ്‌കൃത മഹാവിദ്യാലയത്തിന്. ഇവിടെ ചരിത്രത്തിലാദ്യമായി ഒരു പട്ടികജാതി വിദ്യാർത്ഥി പ്രവേശനം നേടിയിരിക്കുന്നു (SC Student in Sanskrit College- New history in Shri Vishwanath Sanskrit Mahavidyalaya). രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഏഴോളം വനിതാ വിദ്യാർത്ഥികളും ഈ വർഷം ഇവിടെ പ്രവേശനം നേടി.

സമാധിയായ സ്വാമി ബ്രഹ്മസ്വരൂപാനന്ദ 1953-ലാണ് ശ്രീ വിശ്വനാഥ സംസ്‌കൃത മഹാവിദ്യാലയം സ്ഥാപിച്ചത്. ആദ്യകാലങ്ങളിൽ ബ്രാഹ്മണ വിഭാഗത്തിലെ വിദ്യാർത്ഥികൾ മാത്രമാണ് ഇവിടെ പഠിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ജാതി-മത ഭേദമന്യേ ഇവിടെ പ്രവേശനം അനുവദിക്കുന്നുണ്ട്. എല്ലാവർക്കും പ്രവേശനമുണ്ടെങ്കിലും ഇതുവരെ പട്ടികജാതി വിദ്യാർത്ഥികളാരും ഇവിടെ ചേരാൻ താൽപര്യപ്പെട്ടിരുന്നില്ല. ഈ കീഴ്വഴക്കമാണ് ഇക്കുറി ഒരു പട്ടികജാതി വിദ്യാർത്ഥിയുടെ പ്രവേശനത്തോടെ മാറി മറിഞ്ഞത്.

മുൻകാലങ്ങളിൽ പോലും കോളജിൽ പഠിക്കാൻ ജാതിയുടെയും മതത്തിന്‍റെയും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കോളജിലെ ഡിഗ്രി വിഭാഗം പ്രിൻസിപ്പാള്‍ ഡോ.ദ്വാരിക പ്രസാദ് നൗട്ടിയാൽ പറയുന്നു. ബ്രാഹ്മണേതര വിഭാഗത്തിൽപ്പെട്ട വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് പ്രവേശനം നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഈ വർഷം ജൂലൈ മാസം ശ്രീ വിശ്വനാഥ് സംസ്‌കൃത കോളേജിൽ ആദ്യമായി പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരു വിദ്യാർത്ഥി പ്രവേശനം നേടി. ഈ വിദ്യാർത്ഥിക്ക് സംസ്‌കൃതത്തിൽ പ്രത്യേക താൽപ്പര്യമുണ്ട്. യാതൊരു വിവേചനവുമില്ലാതെയാണ് വിദ്യാർത്ഥികൾ ഇവിടെ വിദ്യാഭ്യാസം നേടുന്നത്." -പ്രിൻസിപ്പാള്‍ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വരെ സംസ്‌കൃതം പഠിക്കാത്ത വിദ്യാർത്ഥികൾക്കും ഇപ്പോൾ കോളജിൽ പ്രവേശനം നേടാം. ഇതിനായി ആറുമാസത്തിനകം സംസ്‌കൃത വിജ്ഞാന പരീക്ഷ പാസാകണമെന്നും ഡോ.ദ്വാരിക പ്രസാദ് നൗട്ടിയാൽ കൂട്ടിച്ചേർത്തു.

Also Read: 333 വര്‍ഷത്തെ ചരിത്രം തിരുത്തി ചെന്നൈ കോര്‍പ്പറേഷൻ: മേയറാകാൻ ദലിത്​ വനിത

അതിനിടെ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഏതാനും വനിതാ വിദ്യാർത്ഥികളും ശ്രീ വിശ്വനാഥ് സംസ്‌കൃത മഹാവിദ്യാലയത്തിൽ പഠിക്കാനെത്തി. ഒന്നാം വർഷത്തിൽ മൂന്നും രണ്ടാം വർഷത്തിൽ രണ്ടുപേരും ഉൾപ്പെടെ ആകെ ഏഴു വിദ്യാർഥിനികൾക്കാണ് ഈ വർഷം പ്രവേശനം ലഭിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടികൾ ഈ കോളേജിൽ പഠിച്ചിരുന്നതായി മാനേജർ ഡോ.രാധേശ്യാം ഖണ്ഡൂരി പറഞ്ഞു. എന്നാൽ പരസ്യങ്ങളൊന്നും നൽകാത്തതിനാൽ പിന്നീട് വിദ്യാർഥിനികൾ ഇവിടെ പഠിക്കാനെത്തിയില്ലെന്നും ഖണ്ഡൂരി പറഞ്ഞു.

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഡോ. രമേഷ് പൊഖ്രിയാൽ നിഷാങ്ക്, ശ്രീനഗർ ഗഡ്വാൾ യൂണിവേഴ്‌സിറ്റി ഡീൻ പ്രൊഫസർ ദ്വാരിക പ്രസാദ് ത്രിപാഠി, ഗർവാൾ റൈഫിൾസ് ക്യാപ്റ്റൻ രാജേന്ദ്ര ശർമ തുടങ്ങിയ പ്രമുഖർ ഈ കോളജിൽ പഠിച്ചിരുന്നതായും ഡോ.രാധേശ്യാം ഖണ്ഡൂരി വിശദീകരിച്ചു.

ABOUT THE AUTHOR

...view details