ന്യൂഡൽഹി:കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായ അനധികൃത ഭൂമി ഇടപാട് കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച 2020 ലെ കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ. അതേസമയം യെദ്യൂരപ്പയുടെ അപ്പീലില്‍ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക ലോകായുക്ത പൊലീസിനും വാസുദേവ റെഡ്ഡിക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ കൃഷ്‌ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
24 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണമാണ് കോടതി സ്റ്റേ ചെയ്തത്. 2006 ഫെബ്രുവരിയില്‍ യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2015ല്‍ കേസില്‍ കൂട്ടുപ്രതി വിശ്വനാഥ് ദേശ് പാണ്ഡെയ്‌ക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി.