കേരളം

kerala

ETV Bharat / bharat

കൊവിഡ് രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ആരോഗ്യമേഖലയിൽ ലാഭമുണ്ടാക്കാൻ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുണ്ടോ എന്നറിയുന്നതിനായി സംവിധാനം കൊണ്ടുവരണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

SC agrees to look into private hospitals overcharging Covid patients  PIL on covid overcharging  കൊവിഡ് രോഗി  supreme court  കൊവിഡ്  സ്വകാര്യ ആശുപത്രി  സുപ്രീം കോടതി  ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കൊവിഡ് രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

By

Published : Oct 14, 2021, 4:00 PM IST

ന്യൂഡൽഹി: കൊവിഡ് രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രിക്രൾ അമിത നിരക്ക് ഈടാക്കുന്ന സംഭവത്തിൽ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ലാഭമുണ്ടാക്കാൻ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുണ്ടോ എന്നറിയുന്നതിനായി സംവിധാനം കൊണ്ടുവരണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

നാല് ആഴ്‌ചയ്ക്കുള്ളില്‍ മറുപടി വേണമെന്ന് കോടതി

ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയം സമൂഹത്തിലെ കൊവിഡ് രോഗികളും ബന്ധുക്കളുമുൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നും ഗൗരവമായ ശ്രദ്ധ നൽകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച കോടതി നാല് ആഴ്‌ചക്കുള്ളിൽ മറുപടി നൽകണമെന്നും ഉത്തരവിട്ടു.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ബി.വി നാഗരത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ചികിത്സ ചെലവുകളെ കുറിച്ചുള്ള ജനങ്ങളുടെ പരാതികൾ പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രങ്ങളിൽ നിന്നുമുള്ള നിർദേശങ്ങൾ അഭിനവ് തപ്പർ സമർപ്പിച്ച ഹർജിയിൽ തേടിയിട്ടുണ്ട്.

പൊതുജനാരോഗ്യ സംവിധാനം അപര്യാപ്‌തമായ സാഹചര്യത്തിലാണ് രോഗികൾക്ക് സ്വകാര്യ ആശുപത്രികളിലേക്ക് പോകേണ്ടി വന്നതെന്നും എന്നാൽ സാഹചര്യം മനസിലാക്കി സ്വകാര്യ ആശുപത്രികൾ രോഗികളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും അഭിനവ് തപ്പർ വാദിച്ചു.

രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതിന് പുനെ മുനിസിപ്പൽ കോർപ്പറേഷൻ പോലുള്ള തദ്ദേശ സ്ഥാപനങ്ങൾ സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ് നൽകിയ നിരവധി സന്ദർഭങ്ങളുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

രോഗികളിൽ നിന്നും അമിതമായി ഈടാക്കിയ തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ ഒരു ഏകീകൃത നയവും മാർഗ നിർദേശങ്ങളുമില്ല എന്നും ഹർജിയിൽ പറയുന്നു.

Also Read: മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു

ABOUT THE AUTHOR

...view details