കേരളം

kerala

ETV Bharat / bharat

കൊവിഡ് പ്രതിരോധം; കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി - SC slams state

സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്തെങ്കിലും സംസ്ഥാനതലത്തിൽ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിലെ മന്ദതയാണ് ഈ സ്ഥിതിക്ക് കാരണമായതെന്നും സുപ്രീം കോടതി.

കൊവിഡ് പ്രതിരോധം  കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി  SC slams states, says Covid situation has gone bad to worse  SC slams state  Covid situation has gone bad to worse
കൊവിഡ് പ്രതിരോധം

By

Published : Nov 28, 2020, 9:57 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്ത് കഴിഞ്ഞ മൂന്നാഴ്ചയായി സ്ഥിതി മോശമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തെങ്കിലും സംസ്ഥാനതലത്തിൽ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിലെ മന്ദതയാണ് ഈ സ്ഥിതിക്ക് കാരണമായത്. ഏറ്റവുമധികം കൊവിഡ് ബാധിതർ രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര (18.9%), കേരളം (14.7%), ദില്ലി (8.5%), പശ്ചിമ ബംഗാൾ (5.7%), കർണാടക (5.6%), ഉത്തർപ്രദേശ് (5.4%), രാജസ്ഥാൻ (5.5%), ഛത്തീസ്ഗഡ്(5.0%) , ഹരിയാന (4.7%), ആന്ധ്ര (3.1%) എന്നിവയാണ് രാജ്യത്ത് കൊവിഡ് ബാധിതർ കൂടുതലുള്ള സംസ്ഥാനങ്ങള്‍.

ABOUT THE AUTHOR

...view details