കേരളം

kerala

ETV Bharat / bharat

കെട്ടിടം പൊളിക്കല്‍ നിയമ പ്രകാരമാകണം: ബുള്‍ഡോസര്‍ വിവാദത്തില്‍ സുപ്രീം കോടതി - സുപ്രീം കോടതി

കെട്ടിടങ്ങളുടെ പൊളിക്കല്‍ നടപടികളില്‍ യുപി സര്‍ക്കാരിന്‍റെ എതിര്‍പ്പുകള്‍ അറിയുന്നതിനൊപ്പം ഹര്‍ജിക്കാരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി.

SC gives 3 days to UP govt to file reply on pleas alleging illegal demolition of houses of those accused of last week's violence.  Demolition row  Supreme Court on demolition row  കെട്ടിടം പൊളിക്കല്‍ നിയമ പ്രകാരമാകണമെന്ന് സുപ്രീം കോടതി  ബുള്‍ഡോസര്‍ വിവാദം  ജഹാംഗീര്‍പുരിയില്‍ കെട്ടിടം പൊളിച്ച് സര്‍ക്കാര്‍  സുപ്രീം കോടതി വിശദീകരണം തേടി  സുപ്രീം കോടതി
കെട്ടിടം പൊളിക്കല്‍ നിയമ പ്രകാരമാകണമെന്ന് സുപ്രീം കോടതി

By

Published : Jun 16, 2022, 4:13 PM IST

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പൊളിക്കല്‍ നടപടി നിയമാനുസൃതമല്ലെന്ന് സുപ്രീം കോടതി. ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയതില്‍ മൂന്ന് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ച് മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതെന്നാരോപിച്ച് ജംയ്യത്തുല്‍ ഉലമ ഇ ഹിന്ദാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സാധാരണ നിയമ നടപടിക്രമം പാലിക്കാതെ ഭാവില്‍ ഇത്തരം പൊളിക്കല്‍ നടപടികളൊന്നുമുണ്ടാവില്ലെന്ന് യു.പി സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്ന വിഷയത്തില്‍ തങ്ങള്‍ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് മുമ്പ് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നുമാണ് യു.പി സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ താമസക്കാരുടെ മതം തിരിച്ചറിഞ്ഞ ശേഷമല്ല പൊളിക്കല്‍ നടത്തിയതെന്നും തെറ്റിദ്ധാരണകളും രാഷ്‌ട്രീയവും അടിസ്ഥാനമാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

അതേ സമയം കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നത് പൂര്‍ണമായി സ്റ്റേ ചെയ്യാന്‍ ഉത്തരവിടുന്നില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നടപടികള്‍ നിയമത്തിന്‍റെ പരിധിയില്‍ വരേണ്ടതുണ്ട്. വിഷയത്തില്‍ യുപി സര്‍ക്കാരിന്‍റെ എതിര്‍പ്പുകള്‍ അറിയിക്കാന്‍ സമയം നല്‍കും. എന്നാല്‍ അതിനിടയില്‍ ഹര്‍ജിക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ബൊപ്പണ്ണയും വിക്രം നാഥും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ജൂണ്‍ 21ന് കേസ് വിണ്ടും പരിഗണിക്കും.

also read:ഡല്‍ഹി കല്യാണ്‍പുരിയിലെ പൊളിക്കല്‍ നടപടിക്കെതിരെ പ്രതിഷേധിച്ച എഎപി എംഎല്‍എ അറസ്റ്റില്‍

ABOUT THE AUTHOR

...view details