ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി - ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം
വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ അധികാരങ്ങളെ ചോദ്യം ചെയ്‌തുകൊണ്ടാണ് അഭിഭാഷകനായ അബു സൊഹേൽ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, ഡെപ്യൂട്ടേഷൻ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനുള്ള അധികാരത്തെ ചോദ്യം ചെയ്‌തുകൊണ്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എൽ നാഗേശ്വര റാവുവും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് പിഐഎൽ തള്ളിയത്. പശ്ചിമബംഗാൾ അടിസ്ഥാനമായുള്ള അഭിഭാഷകൻ അബു സൊഹേലാണ് പിഐഎൽ സമർപ്പിച്ചത്. ഹർജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളിയത്.