കേരളം

kerala

ETV Bharat / bharat

ദുർമന്ത്രവാദവും നിർബന്ധ മതപരിവർത്തനവും തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി - ന്യൂഡൽഹി:

രാജ്യത്ത് നടന്നുവരുന്ന ദുർമന്ത്രവാദവും മതപരിവർത്തനവും കേന്ദ്രവും സംസ്ഥാനങ്ങളും നിയന്ത്രിക്കണമെന്ന അഡ്വ. അശ്വിനി ഉപാധ്യായയുടെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പ്രസ്താവന. ജസ്റ്റിസുമാരായ ആർഎഫ് നരിമാന്‍, ബിആർ ഗവായ്, ഹൃഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Supreme Court refuses to entertain plea on forced religious conversions  Supreme Court of India  forced religious conversions  സുപ്രീം കോടതി  ന്യൂഡൽഹി:  ദുർമന്ത്രവാദവും നിർബന്ധപൂർവമായ മതപരിവർത്തനവും തടയമണമെന്ന ഹർജി തള്ളി സുപ്രീം കോടതി
ദുർമന്ത്രവാദവും നിർബന്ധപൂർവമായ മതപരിവർത്തനവും തടയമണമെന്ന ഹർജി തള്ളി സുപ്രീം കോടതി

By

Published : Apr 9, 2021, 2:56 PM IST

ന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി. രാജ്യത്ത് നടന്നുവരുന്ന ദുർമന്ത്രവാദവും മതപരിവർത്തനവും കേന്ദ്രവും സംസ്ഥാനങ്ങളും നിയന്ത്രിക്കണമെന്ന അഡ്വ. അശ്വിനി ഉപാധ്യായയുടെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പ്രസ്താവന. ജസ്റ്റിസുമാരായ ആർഎഫ് നരിമാന്‍, ബിആർ ഗവായ്, ഹൃഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

"ആർട്ടിക്കിൾ 32 പ്രകാരം ഇത് ഏതുതരം റിട്ട് പെറ്റീഷനാണ്. ഞങ്ങൾ നിങ്ങളുടെ മേൽ ഒരു വലിയ തുക ചുമത്തും. നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് നിങ്ങൾ വാദിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള ഒരാളെ തന്‍റെ മതം തെരഞ്ഞെടുക്കുവാൻ അനുവദിക്കാത്തതിന് കാരണമില്ല", എന്ന് ബെഞ്ച് അശ്വിനി ഉപാധ്യായക്ക് വേണ്ടി ഹാജരായ ശങ്കരനാരായണനോട് കോടതി പറഞ്ഞു. മതം ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കുന്നതിനായി മതപരിവർത്തന നിയമം നടപ്പാക്കാൻ ഒരു സമിതിയെ നിയോഗിക്കാനുള്ള സാധ്യത കണ്ടെത്താനും അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ നിർദ്ദേശമുണ്ട്.

സ്വാധീനം, വശീകരണം എന്നിവയിലൂടെയുള്ള മതപരിവർത്തനം ആർട്ടിക്കിൾ 14, 21, 25 മാത്രമല്ല ഭരണഘടനയുടെ അടിസ്ഥാന ഘടനക്കും മതേതര തത്വങ്ങൾക്കും വിരുദ്ധമാണ്. ആർട്ടിക്കിൾ 51 എ പ്രകാരം ചൂഷണം, അന്ധവിശ്വാസം, വഞ്ചനാപരമായ മതപരിവർത്തനം എന്നിവ നിയന്ത്രിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും പരാജയപ്പെട്ടുവെന്ന് അശ്വിനി ഹർജിയിൽ പറയുന്നു. ഇങ്ങനെയുള്ളവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അശ്വിനി ഹർജിയിൽ ആരോപിച്ചു.

ABOUT THE AUTHOR

...view details