കേരളം

kerala

ETV Bharat / bharat

SC On Immunity Granted To Lawmakers : എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഉള്ള പ്രത്യേക പരിഗണന : 1998ലെ വിധി സുപ്രീം കോടതി പുനഃപരിശോധിക്കുന്നു - Chief Justice D Y Chandrachud

Immunity Granted To Lawmakers : 1998ലെ വിധി, അഞ്ചംഗ ബെഞ്ച് പുനഃപരിശോധിക്കുമെന്ന് ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 20ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചിരുന്നു

Will deal with issue of immunity of lawmakers if criminality attached to acts  Immunity Granted To Lawmakers  SC On Immunity Granted To Lawmakers  Immunity Granted To Lawmakers  സുപ്രീം കോടതി  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്  Chief Justice D Y Chandrachud  Supreme Court Of India
SC On Immunity Granted To Lawmakers

By ETV Bharat Kerala Team

Published : Oct 4, 2023, 5:03 PM IST

ന്യൂഡല്‍ഹി : എംപിമാരും എംഎല്‍എമാരും സഭയ്‌ക്കുള്ളില്‍ നടത്തുന്ന പ്രസംഗത്തിന്‍റെ പേരിലോ വോട്ട് ചെയ്യുന്നതിന് കൈക്കൂലി സ്വീകരിച്ചതുമായി ബന്ധപ്പെട്ടോ കേസെടുക്കപ്പെട്ടാല്‍ ക്രിമിനല്‍ വിചാരണാനടപടികളില്‍ നിന്ന് സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന 1998ലെ വിധി സുപ്രീം കോടതി പുനഃപരിശോധിക്കുന്നു (SC On Immunity Granted To Lawmakers). അംഗങ്ങള്‍ കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്യുമ്പോള്‍ അവിടെ കുറ്റം നടക്കുന്നു എന്ന വസ്‌തുത കണക്കിലെടുത്ത് വാദപ്രതിവാദങ്ങള്‍ അതിലേക്ക് ചുരുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി (Immunity Granted To Lawmakers). നിയമ നിര്‍മാതാക്കള്‍ ക്രിമിനല്‍ പ്രവര്‍ത്തി ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 105ന് പകരം അഴിമതി നിരോധന നിയമത്തിന് കീഴിലാണ് വരേണ്ടതെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി.

ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ്, പി എസ് നരസിംഹ, ജെ ബി പര്‍ദിവാല, സഞ്ജയ് കുമാര്‍, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, സഭയ്‌ക്കുള്ളിലെ പ്രവര്‍ത്തികള്‍ക്ക് കൈക്കൂലി സ്വീകരിക്കുന്ന നിയമ നിര്‍മാതാക്കള്‍ക്ക്, ക്രിമിനല്‍ കുറ്റം പരിഗണിക്കാതെ ഇളവ് ലഭ്യമാണെന്ന് 1998 ലെ നരസിംഹറാവു കേസിലെ വിധി പരിശോധിക്കുമ്പോള്‍ മനസിലാകുന്നുവെന്ന് പ്രതികരിച്ചു. 1998 ലെ ഈ വിധി ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കുമെന്ന് ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 20നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (Chief Justice D Y Chandrachud) അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അറിയിച്ചത്. സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങള്‍ക്ക് അനന്തരഫലങ്ങള്‍ ഭയക്കാതെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ആര്‍ട്ടിക്കിള്‍ 105 (2), ആര്‍ട്ടിക്കിള്‍ 194 (2) എന്നിവയുടെ ഉദ്ദേശം പാര്‍ലമെന്‍റിലെയും നിയമസഭകളിലെയും അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ, അനന്തര ഫലങ്ങളെ കുറിച്ച് ഭയപ്പെടാതെ അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും സഭയില്‍ സംസാരിക്കാനും വോട്ടുചെയ്യാനും ഉള്ള അവകാശം ഉറപ്പാക്കുക എന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. രാജ്യത്തെ പൗരന്മാരില്‍ നിന്ന്, ക്രിമിനല്‍ നിയമത്തില്‍ നിന്നുള്ള ഇളവിന്‍റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന വ്യക്തികളായി നിയമസഭാംഗങ്ങളെ വേര്‍തിരിക്കുകയല്ല ലക്ഷ്യമെന്നും സുപ്രീം കോടതി (Supreme Court Of India) വ്യക്തമാക്കിയിരുന്നു.

നരസിംഹ റാവു വേഴ്‌സസ് സിബിഐ കേസിലാണ്, സഭകള്‍ക്കുള്ളിലെ പ്രവര്‍ത്തികളില്‍ അംഗങ്ങളെ കോടതി വ്യവഹാരങ്ങളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് 1998ല്‍ വിധി വന്നത്. കേസില്‍ ജസ്റ്റിസ് എസ് സി അഗര്‍വാള്‍ നടത്തിയ വിധി പ്രസ്‌താവത്തിലെ പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിലവില്‍ പുനഃപരിശോധന. പ്രസംഗവുമായും വോട്ടുകളുമായും ബന്ധപ്പെട്ടുള്ള കേസുകളില്‍ ഏത് അംഗത്തിനും വിചാരണയില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്നാണ് 1998ലെ വിധിയില്‍ പറയുന്നത്. ഈ ആനുകൂല്യത്തിന് താനും അര്‍ഹയാണെന്ന് ജെഎംഎം കേസില്‍ സീത സോറന്‍ പറഞ്ഞിരുന്നു. പിന്നീട് കേസ് അഞ്ചംഗ ബെഞ്ചിന് വിടുകയായിരുന്നു.

ABOUT THE AUTHOR

...view details