"പണം കെട്ടിയില്ലെങ്കില്‍ റിക്കവറി"; മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ് - സുപ്രീം കോടതി വാര്‍ത്തകള്‍
ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.
പണം കെട്ടിയില്ലെങ്കില്‍ റിക്കവറി; മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് വിഷയത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. പൊളിച്ച ഫ്ലാറ്റുകളുടെ ഉടമകള്‍ക്ക് കൊടുക്കേണ്ട നഷ്‌ടപരിഹാര തുകയുടെ പകുതി ഉടൻ കെട്ടിവച്ചില്ലെങ്കില്‍ റവന്യു റിക്കവറിക്ക് ഉത്തരവിടുമെന്ന് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കി. മറുപടി അറിയിക്കാൻ അടുത്ത ബുധനാഴ്‌ച വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.