ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടിയുടെ ഭാഗമായി കൊവിഡ് പരിശോധന നിർബന്ധമാക്കി സുപ്രീം കോടതി. കോടതി പരിസരത്ത് എത്തുന്ന രജിസ്‌ട്രി സ്‌റ്റാഫ്, കോർഡിനേറ്റ് ഏജൻസികളുടെ സ്‌റ്റാഫ് അഭിഭാഷകർ, അവരുടെ സ്‌റ്റാഫ് തുടങ്ങി എല്ലാവർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.
സുപ്രീം കോടതി പരിസരത്തെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധം - SC Covid test mandatory
മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയവ തുടരണമെന്നും സുപ്രീം കോടതിയുടെ സർക്കുലര്‍.
മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയവ തുടരണമെന്നും സുപ്രീം കോടതിയുടെ സർക്കുലറിൽ പറയുന്നു. പനി, ചുമ, ശരീരവേദന, രുചിയും ഗന്ധവും നഷ്ടപ്പെടുന്നത്, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള വ്യക്തികൾ ഓഫീസിലോ അതിന്‍റെ പരിസരങ്ങളിലോ എത്തുന്നത് ഒഴിവാക്കുകയും ഉടൻ ചികിത്സ തേടുകയും വേണം. ഒരു സമയം മൂന്നിൽ കൂടുതൽ ആളുകൾ ലിഫ്‌റ്റ് ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല മുകളിലേക്ക് പോകാൻ മാത്രം ലിഫ്‌റ്റ് ഉപയോഗിക്കുകയും താഴേക്ക് പടികളിലൂടെ എത്തുകയും വേണം.
അകത്തും പുറത്തും കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വെർച്വലായിട്ടാണ് കോടതി ചേരുന്നത്. കോടതി സ്‌റ്റാഫിലെ 40 ഓളം അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. 3,400 ൽ അധികം ജീവനക്കാരാണ് കോടതിയിലുള്ളത്.